Asianet News MalayalamAsianet News Malayalam

പൊതുപരിപാടിക്കിടെ സുഡാൻ പ്രസിഡന്റ് മൂത്രമൊഴിച്ചു; വീഡിയോ പ്രചരിപ്പിച്ച മാധ്യമപ്രവർത്തകർ അറസ്റ്റിൽ

ഡിസംബറിലാണ് വിവാദത്തിനാസ്പദമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഒരു പൊതു പരിപാടിക്കിടെ പ്രസിഡൻ്റിന് മൂത്രം പോവുകയായിരുന്നു. കിർ തന്റെ ട്രേഡ്‌മാർക്ക് കറുത്ത തൊപ്പിയും ചാരനിറത്തിലുള്ള വസ്ത്രവും ധരിച്ച് പങ്കെടുക്കുന്ന ചടങ്ങിനിടെ ഇടത് ട്രൗസറിന്റെ കാല് നനയുന്നതായാണ് വീഡിയോയിലുള്ളത്

sudan president pees during public event  journalists who spread the video were arrested
Author
First Published Jan 8, 2023, 6:01 PM IST

നെയ്റോബി: സുഡാൻ പ്രസിഡൻ്റ് സൽവ കീർ പൊതുപരിപാടിക്കിടെ മൂത്രമൊഴിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് സുഡാനിൽ ആറ് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു. സൗത്ത് സുഡാൻ ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷനിലെ മാധ്യമപ്രവർത്തകരെയാണ്  ദേശീയ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തത്.  മാധ്യമപ്രവർത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ റൈറ്റ്സ് ഗ്രൂപ്പ് രം​ഗത്തെത്തിയിട്ടുണ്ട്.

ഡിസംബറിലാണ് വിവാദത്തിനാസ്പദമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഒരു പൊതു പരിപാടിക്കിടെ പ്രസിഡൻ്റിന് മൂത്രം പോവുകയായിരുന്നു. കിർ തന്റെ ട്രേഡ്‌മാർക്ക് കറുത്ത തൊപ്പിയും ചാരനിറത്തിലുള്ള വസ്ത്രവും ധരിച്ച് പങ്കെടുക്കുന്ന ചടങ്ങിനിടെ ഇടത് ട്രൗസറിന്റെ കാല് നനയുന്നതായാണ് വീഡിയോയിലുള്ളത്. ഒരു യൂട്യൂബ് ചാനലിലാണ് ഇതിന്റെ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ആറ് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത്. 

ദക്ഷിണ സുഡാനിലെ മാധ്യമപ്രവർത്തക യൂണിയൻ, ആറുപേരെക്കുറിച്ചുള്ള അന്വേഷണം എത്രയും വേ​ഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാധ്യമപ്രവർത്തകർക്ക് വീഡിയോ പുറത്തുവന്നതിനെക്കുറിച്ച് അറിവുണ്ടെന്നാണ് ദേശീയ സുരക്ഷാ ഏജൻസി ആരോപിക്കുന്നത്. മോശം പ്രൊഫഷണൽ പെരുമാറ്റമോ കുറ്റകൃത്യമോ  പ്രഥമദൃഷ്ട്യാ തെളിയിക്കുന്ന കേസ് ഉണ്ടെങ്കിൽ, പ്രശ്നം ന്യായമായും സുതാര്യമായും നിയമാനുസൃതമായും പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ അധികാരികകൾ തയ്യാറാവണം. ദക്ഷിണ സുഡാനിലെ മാധ്യമപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. 

Read Also: ട്വിറ്ററില്‍ ഏറ്റവും വലിയ മാറ്റം വരുന്നു; പ്രഖ്യാപിച്ച് മസ്ക്, ഞെട്ടി സൈബര്‍ ലോകം.!

Follow Us:
Download App:
  • android
  • ios