വിവാദ ചുംബന വീഡിയോ: ഖേദം പ്രകടിപ്പിച്ച് ദലൈലാമ

Published : Apr 10, 2023, 01:56 PM IST
വിവാദ ചുംബന വീഡിയോ: ഖേദം പ്രകടിപ്പിച്ച് ദലൈലാമ

Synopsis

ബാലനെ ചുംബിക്കുകയും നാവില്‍ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പ്രചരിച്ചത്.

ദില്ലി: ആലിംഗനം ചെയ്യാനെത്തിയ ബാലന്റെ ചുണ്ടില്‍ ചുംബിക്കുകയും നാവ് നുകരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ബാലനോടും കുടുംബത്തോടും മാപ്പ് പറയുന്നതായി ദലൈലാമയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. 

''ഒരു ബാലന്‍ ആശ്ലേഷിക്കണമെന്ന് പറയുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. തന്നെ കാണാന്‍ വരുന്നവരെ നിഷ്‌കളങ്കമായും തമാശയോടെയും അദ്ദേഹം കളിയാക്കാറുണ്ട്. സംഭവത്തില്‍ തന്റെ വാക്കുകള്‍ കൊണ്ടുണ്ടായ വേദനയ്ക്ക് ബാലനോടും കുടുംബത്തോടും ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഖേദിക്കുന്നു.''-പ്രസ്താവനയില്‍ പറഞ്ഞു. 


സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബാലനെ ചുംബിക്കുകയും നാവില്‍ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പ്രചരിച്ചത്. എന്തിനാണ് ദലൈലാമ അത്തരത്തില്‍ പെരുമാറിയത് എന്നാണ് ഉയര്‍ന്ന ചോദ്യം. അദ്ദേഹത്തിന് പെരുമാറ്റദൂഷ്യമുണ്ടെന്നും അതിരുകടന്ന പരാമര്‍ശത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും സോഷ്യല്‍മീഡിയയില്‍ അഭിപ്രായമുയര്‍ന്നു. ബാലപീഡനത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. 

2019ല്‍ മറ്റൊരു വിവാദപരാമര്‍ശത്തിലും ദലൈലാമ ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ പിന്‍ഗാമിയാകുന്നത് ഒരു സ്ത്രീയാണെങ്കില്‍ ആകര്‍ഷകയായിരിക്കണമെന്ന പരമാര്‍ശമാണ് വിവാദമായത്. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

മഞ്ഞുരുകിയപ്പോള്‍ കണ്ടത് നായയെയോ അതോ ദിനോസറിനെയോ? കാഴ്ചയെ കബളിപ്പിക്കുന്ന ചിത്രം വൈറല്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപ് അടുത്ത പരിഷ്കാരത്തിന് ഒരുങ്ങുന്നു, 'കഞ്ചാവ് കുറഞ്ഞ അപകട സാധ്യതയുള്ള ലഹരി വസ്തു'; ഫെഡറൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആലോചന
'ഞാൻ പറയാത്ത വാക്കുകൾ അവർ എന്റെ വായിൽ കുത്തിക്കയറ്റി, ഉടൻ കേസ് നൽകും'; ബിബിസിക്കെതിരെ നിയമ നടപടിക്കൊരുങ്ങി ട്രംപ്