കാഴ്ചയില്‍ ഒരു വലിയ വന്യ ജീവിയെ പോലെ തോന്നിക്കുന്നതായിരുന്നു രൂപം. പറയുടെ മറ്റ് ഭാഗങ്ങള്‍ വെള്ള നിറത്തിലുള്ള മഞ്ഞ് മൂടിയതിനാല്‍ ബാക്കി ഭാഗങ്ങള്‍ക്ക് പാറയുടെ ഇളം ബ്രൗണ്‍ നിറമാണ്. നിറങ്ങളുടെ അതിരുകളാണ് പലപ്പോഴും നമ്മുടെ കാഴ്ചയ്ക്ക് രൂപം നല്‍കുന്നത്. 


കാഴ്ചയില്‍ കൗതുകകരമെന്ന് തോന്നുന്നതെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ പങ്കിടുകയെന്നത് ഇന്ന് സര്‍വ്വ സാധാരണമാണ്. അതില്‍ ചിലതൊക്കെ ആളുകളെ ആകര്‍ഷിക്കാറുമുണ്ട്. അത്തരത്തില്‍ സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മഞ്ഞ് ഒലിച്ചിറങ്ങിയ ഒരു പര്‍വ്വതത്തിലെ പാറയുടെ ദൃശ്യം. കാഴ്ചയില്‍ ഒരു വലിയ വന്യ ജീവിയെ പോലെ തോന്നിക്കുന്നതായിരുന്നു രൂപം. പറയുടെ മറ്റ് ഭാഗങ്ങള്‍ വെള്ള നിറത്തിലുള്ള മഞ്ഞ് മൂടിയതിനാല്‍ ബാക്കി ഭാഗങ്ങള്‍ക്ക് പാറയുടെ ഇളം ബ്രൗണ്‍ നിറമാണ്. നിറങ്ങളുടെ അതിരുകളാണ് പലപ്പോഴും നമ്മുടെ കാഴ്ചയ്ക്ക് രൂപം നല്‍കുന്നത്. 

@gavinthomas2015 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ചിത്രം പങ്കുവച്ചത്. 'പ്രത്യക്ഷത്തിൽ, രണ്ട് പേർ കെട്ടിപ്പിടിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയുമെങ്കിൽ, നിങ്ങള്‍ക്ക് ഇടത് മസ്തിഷ്കവും നിങ്ങൾക്ക് ഒരു ദിനോസറിനെ കാണാൻ കഴിയുമെങ്കിൽ നിങ്ങളുടെത് വലത് മസ്തിഷ്കവുമാണ്. മലയിൽ നിങ്ങൾ എന്താണ് കാണുന്നത്?' എന്ന് ചോദിച്ച് കൊണ്ടാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്. അഞ്ച് ദിവസം കൊണ്ട് 77 ദശലക്ഷം പേരാണ് ചിത്രം കണ്ടത്. പക്ഷേ, ചോദ്യകര്‍ത്താവിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് തങ്ങള്‍ കണ്ടത് ദിനോസറിനെയോ ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുന്നതോ ഒന്നുമല്ലെന്നും മറിച്ച് ഒരു നായയെ ആണെന്നും കുറിച്ചു. "നിങ്ങൾ ഒരു നായയെ കണ്ടാൽ എന്ത് സംഭവിക്കും?" ഒരാള്‍ ചോദിച്ചു. “ഇതൊരു നായയാണ്." നായ്ക്കളെ ഇഷ്ടമുള്ള സ്ത്രീ എഴുതി. “അതെ! ഞാൻ അതേ കാര്യം തന്നെ പോസ്റ്റ് ചെയ്തു. കിംഗ് ചാൾസ് സ്പാനിയൽ ഇനത്തിലുള്ള ഒരു നായ അതിന്‍റെ ചെവികൾ വശത്തേക്ക് ചരിഞ്ഞിരിക്കുന്നതായി ഞാൻ കാണുന്നു. “ഒരു കട്ടിലിന് മുകളിൽ ഒരു നായ ഇരിക്കുന്നത് ഞാൻ കാണുന്നു. എനിക്ക് ബുദ്ധിയില്ലേ?" വേറൊരാള്‍ അല്പം രൂക്ഷമായി ചോദിച്ചു.

Scroll to load tweet…

'ഓര്‍ഡര്‍ എടുക്കാന്‍ ജയില്‍ ഉദ്യോഗസ്ഥന്‍, വിളമ്പാന്‍ തടവ് പുള്ളി'; ഇത് ബെംഗളൂരുവിലെ ജയില്‍ റസ്റ്ററന്‍റ്

നിരവധി പേരാണ് ഇത്തരത്തില്‍ കുറിച്ചത്. പിന്നാലെ ചിത്രം പങ്കുവച്ച @gavinthomas2015 എന്ന അക്കൗണ്ടില്‍ നിന്നും ഇങ്ങനെ എഴുതി. 'ഒരു ടൺ പ്രതികരണങ്ങൾക്കായി ഞാൻ ഇത് മനഃപൂർവം ട്വീറ്റ് ചെയ്‌തതാണെന്ന് അവർ കരുതുന്നു, അതിനാൽ ചില ആളുകൾക്ക് ദേഷ്യം വരുന്നു… ഓ, അവർ മറുപടി നൽകുന്നതിലെ വിരോധാഭാസം എന്നോട് അത് പറയാനായി ട്വിറ്റ് ചെയ്യുകയാണ്.' ഇന്‍റര്‍നെറ്റില്‍ ഇത്തരത്തില്‍ നിങ്ങളുടെ ബുദ്ധിയെയും സമചിത്തതയെയും പരീക്ഷിക്കുന്ന നിരവധി സംഗതികള്‍ കാണാന്‍ കഴിയും. ഇവയെ സമചിത്തതയോടെ നേരിടുകയെന്നതാണ് കാഴ്ചക്കാരന് ചെയ്യാനുള്ളത്. നായയെ പോലെ തോന്നിക്കുന്ന ആ വലിയ പാറയുടെ താഴെ ഒരാള്‍ നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. എന്നാല്‍ എവിടെ നിന്നുള്ളതാണ് ഈ ചിത്രമെന്ന് ട്വീറ്റില്‍ പരാമര്‍ശമില്ല. 

നദിയുടെ മുകളിലൂടെ നടന്നു; 'നര്‍മ്മദാ ദേവി'യെന്ന് ജനം; അല്ലെന്ന് സ്ത്രീ, സത്യമെന്ത്?