വിദേശ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ചൈന

By Web TeamFirst Published Mar 27, 2020, 2:59 PM IST
Highlights

ആഴ്ചയില്‍ ഒരു വിമാനത്തിനാണ് നിലവില്‍ അനുമതി. അതില്‍ തന്നെ 75 ശതമാനത്തില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ലെന്നുമാണ് നിബന്ധന. 

ബീജിംഗ്: വിദേശ സന്ദര്‍ശകര്‍ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി ചൈന. വീസയും റസിഡന്‍സ് പെര്‍മിറ്റും ഉണ്ടെങ്കിലും സന്ദര്‍ശകരെ വിലക്കുകയാണ്. വിദേശികളായ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലണ് ഈ നടപടി.  ചൈനയുടെ പുറത്തുനിന്നുള്ളതുമായ എല്ലാ വിമാനങ്ങള്‍ക്കും രാജ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 

ആഴ്ചയില്‍ ഒരു വിമാനത്തിനാണ് നിലവില്‍ അനുമതി. അതില്‍ തന്നെ 75 ശതമാനത്തില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ലെന്നുമാണ് നിബന്ധന. അടുത്തകാലത്ത് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ കൊവിഡ് കേസുകളും വിദേശത്തുനിന്ന് വന്നവരില്‍ ആയിരുന്നു. വെള്ളിയാഴ്ച ആദ്യ പ്രദേശിക വ്യാപന കേസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വ്യാഴാഴ്ച 55 പുതിയ കേസുകളാണ് ചൈനയില്‍ ഉണ്ടായത്. ഇതില്‍ 54 എണ്ണവും വിദേശികള്‍ക്കാണ്. കോവിഡ്-19 ലോകമെമ്പാടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിദേശികളെ വിലക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

വീസ, റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്ക് വിലക്ക് ബാധകമാണ്. എന്നാല്‍ നയന്ത്ര പ്രതിനിധികള്‍ വിമാന ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ബാധകമായിരിക്കില്ല. അടിയന്തര സാഹചര്യത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഇളവ് നല്‍കും.

click me!