'2025 ൽ ഈ രാജ്യങ്ങൾ സന്ദർശിക്കുന്നത് വൻ റിസ്ക്' ; ഇന്റർനാഷണൽ എസ്ഒഎസ് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

Published : Jan 11, 2025, 04:43 PM IST
'2025 ൽ ഈ രാജ്യങ്ങൾ സന്ദർശിക്കുന്നത് വൻ റിസ്ക്' ; ഇന്റർനാഷണൽ എസ്ഒഎസ് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

Synopsis

സുഡാൻ, ലെബനൻ തുടങ്ങിയ സ്ഥലങ്ങളിലുള്ളതു പോലെ ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് നിലവില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള വിഷയമായി ഉയര്‍ന്നു നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലണ്ടന്‍ : സുരക്ഷ, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ അടിസ്ഥാനത്തില്‍ 2025 ല്‍ ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശിക്കാന്‍ ഏറ്റവും അപകടം നിറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ട് ലണ്ടൻ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ എസ്ഒഎസ്. 

യെമൻ, ലിബിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ, ഉക്രെയ്ൻ തുടങ്ങിയവയ്ക്കൊപ്പം ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, സുഡാൻ, സൗത്ത് സുഡാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളാണ് ഏറ്റവും അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പിലുള്ളതെന്ന് മെട്രോ റിപ്പോർട്ട് ചെയ്യുന്നു. ഹെയ്തി, നൈജീരിയ, പാകിസ്ഥാൻ, മാലി എന്നീ രാജ്യങ്ങളും തൊട്ടു പിന്നാലെത്തന്നെയുണ്ട്. 

മ്യാൻമർ (ബർമ), പാപുവ ന്യൂ ഗിനിയ, പാകിസ്ഥാൻ, ലെബനൻ, എത്യോപ്യ, നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മാലി, വെനിസ്വേല, ഹെയ്തി, ഹോണ്ടുറാസ് എന്നീ രാജ്യങ്ങള്‍ തൊട്ടു താഴെയുള്ള ലെവലിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

കാലാവസ്ഥാ മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, രാഷ്ട്രീയമായ അതിക്രമങ്ങള്‍, പകര്‍ച്ച വ്യാധികള്‍, സാമൂഹികമായി സ്വസ്ഥമല്ലാത്ത അന്തരീക്ഷം എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ്  യാത്രക്കാർക്ക് ഭീഷണി നേരിടാൻ സാധ്യതയുള്ള രാജ്യങ്ങളെ ഇന്റര്‍നാഷണല്‍ എസ്ഒഎസ് പട്ടികപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത പ്രമുഖ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി സ്ഥാപനമാണ് ഇന്റര്‍നാഷണല്‍ എസ്ഒഎസ്. 

സുഡാൻ, ലെബനൻ തുടങ്ങിയ സ്ഥലങ്ങളിലുള്ളതു പോലെ ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് നിലവില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള വിഷയമായി ഉയര്‍ന്നു നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം; ആ​ഗോള ഉച്ചകോടി സംഘടിപ്പിച്ച് പാകിസ്ഥാൻ, മൈൻഡ് ചെയ്യാതെ താലിബാൻ

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'