
ന്യൂയോര്‍ക്ക്: പ്രിൻസ് ജോർജ്ജ് കൗണ്ടിയിൽ നിന്നുള്ള ഒരു സ്ത്രീക്ക് കഴിഞ്ഞ ദിവസം ഒരു ലോട്ടറിയടിച്ചു. നറുക്കെടുപ്പിൽ 50,000 ഡോളർ (ഏകദേശം 42.96 ലക്ഷം രൂപ) സമ്മാനത്തുകയുള്ള ലോട്ടറിയാണ അടിച്ചത്. എന്നാല്‍, ലോട്ടറി എടുക്കുന്നതിനുള്ള മുമ്പ് സംഭവിച്ച കാര്യങ്ങളാണ് ഈ ഭാഗ്യത്തെ വ്യത്യസ്തമാക്കുന്നത്. ഒരു സ്വപ്നം കണ്ടതാണത്രേ അവരെ ടിക്കറ്റ് വാങ്ങാൻ പ്രേരിപ്പിച്ചത്. സ്വപ്നത്തില്‍ കണ്ട നമ്പറിനാണ് സമ്മാനം അടിച്ചതും.
ഡിസംബറിൽ അക്കങ്ങളുടെ ഒരു പ്രത്യേക ശ്രേണി ഉൾക്കൊള്ളുന്ന വ്യക്തമായ ഒരു സ്വപ്നം താൻ കണ്ടതായി ഭാഗ്യശാലിയായ സ്ത്രീ മേരിലാൻഡ് ലോട്ടറി അധികൃതരോട് വെളിപ്പെടുത്തി. ഈ അസാധാരണമായ സ്വപ്നം കണ്ടതിന് പിന്നാലെ ഓക്സോൺ ഹിൽ സിപ്പ് ഇൻ മാർട്ടിൽ നിന്ന് 9-9-0-0-0 എന്ന നമ്പറുകൾ ഉപയോഗിച്ച് ടിക്കറ്റ് വാങ്ങുകയായിരുന്നു.
ഡിസംബർ 20ന് സായാഹ്ന നറുക്കെടുപ്പിൽ ഇതേ അക്കങ്ങൾക്കാണ് 50,000 സമ്മാനം അടിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലും ഇത്തരത്തിലുള്ള ഒരു ഭാഗ്യത്തിന്‍റെ കഥ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിംഗപ്പൂരിലെ ഇന്ത്യൻ വംശജനായ ബാലസുബ്രഹ്മണ്യൻ ചിദംബരം, ഭാഗ്യ നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ (8.45 കോടി രൂപ) സമ്മാനം നേടി ഒറ്റരാത്രികൊണ്ട് കോടീശ്വരനായി മാറുകയായിരുന്നു. മത്സരം നടത്തിയ മുസ്തഫ ജ്വല്ലറിയിൽ നിന്ന് മൂന്ന് മാസം മുമ്പ് ഭാര്യക്ക് ഒരു സ്വർണ്ണ ചെയിൻ വാങ്ങിയതാണ് ബാലസുബ്രഹ്മണ്യന്‍റെ ഭാഗ്യം ഉറപ്പിച്ചത്.
3 ലക്ഷം രൂപ വരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കും; ധാരണാപത്രം ഒപ്പുവച്ച് മിൽമയും കേരള ബാങ്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam