ബാ​ഗിന് ഭാരക്കൂടുതല്‍; അധിക ചാർജ് ഒഴിവാക്കാൻ വയറില്‍ സാധനങ്ങള്‍ വച്ചുക്കെട്ടി, യുവതിക്ക് പണിപാളി

By Web TeamFirst Published Oct 30, 2019, 3:29 PM IST
Highlights

ഘനം കൂടിയ വസ്ത്രങ്ങൾ വസ്ത്രത്തിനുള്ളിൽ ഒതുക്കി വച്ചാണ് റെബേക്ക വ്യാജ നിറവയർ കെട്ടിവച്ചത്. അത്യാവശ്യമായി വേണ്ടുന്ന ലാപ്ടോപ്പും ചാർജറുമൊക്കെ വസ്ത്രത്തിന് പുറകിൽ കെട്ടിവച്ചിരുന്നു. 

ലണ്ടൻ: ബാ​ഗിന്റെ അമിതഭാരം കാരണം അധിക ചാർജ് ഈടാക്കുന്നതിൽ നിന്ന് രക്ഷപ്പെടാനായി പലത്തരം വിദ്യകൾ പരീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ് യാത്രക്കാർ. കഴിഞ്ഞ ദിവസം അമിതഭാരം കുറയ്ക്കാൻ ഫിലിപ്പീൻസ് യുവതി നിരവധി വസ്ത്രങ്ങൾ ഒന്നിച്ചണിഞ്ഞ് വിമാനത്താവളത്തിലെത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഭാരം കൂ‍ടുതൽ കാരണം കൊടുക്കേണ്ട ചാർജിൽ നിന്ന് രക്ഷപ്പെടാനായി ​ഗർഭിണിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വ്യാജ വയർ കെട്ടിവച്ചെത്തിയിരിക്കുകയാണ് ട്രാവൽ ജേർണലിസ്റ്റായ റെബേക്ക ആൻഡ്യൂസ്.

Read More:ഇതിന്റെ 'വെയ്റ്റ്' കൂട്ടാന്‍ പറ്റില്ല; ബാഗേജ് ചാര്‍ജൊഴിവാക്കാന്‍ യുവതിയുടെ വമ്പന്‍ 'ഐഡിയ'

ഘനം കൂടിയ വസ്ത്രങ്ങൾ വസ്ത്രത്തിനുള്ളിൽ ഒതുക്കി വച്ചാണ് റെബേക്ക വ്യാജ നിറവയർ കെട്ടിവച്ചത്. അത്യാവശ്യമായി വേണ്ടുന്ന ലാപ്ടോപ്പും ചാർജറുമൊക്കെ വസ്ത്രത്തിന് പുറകിൽ കെട്ടിവച്ചിരുന്നു. തുടർന്ന് വിമാനത്താവളത്തിലെത്തിയ റബേക്ക ല​ഗേജിന് കൊടുക്കേണ്ടിയിരുന്നു 41രൂപ അധികം ചാർജ് കൊടുക്കാതെ യാത്ര നടത്തി. ​ഗർഭിണിയാണെന്ന് തെറ്റിധരിപ്പിച്ച് ഒസ്ട്രേലിയയുടെ ജെറ്റ്സ്റ്റാർ വിമാനത്തിൽ നടത്തിയ യാത്രയെക്കുറിച്ച് റബേക്ക തന്നെ എസ്കേപ്പ് മാസികയിൽ എഴുതിയിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

When you don’t want to pay the excess for overweight carry on #travelhack #flighthacks #getpreg

A post shared by Rebecca Andrews (@thebecandrews) on Oct 24, 2019 at 9:07pm PDT

​ഗർഭിണിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ എങ്ങനെ വയർ കെട്ടിവയ്ക്കാമെന്നതടക്കം റബേക്ക മാസികയിൽ വിശദീകരിച്ചിരുന്നു. വലിപ്പം കുറഞ്ഞതും ഘനം കൂടിയതുമായ വസ്ത്രങ്ങൾ വൃത്താകൃതിയിൽ ചുരുട്ടി വച്ചാണ് വസ്ത്രത്തിൽ കയറ്റിയത്. ടിക്കറ്റ് പരിശോധിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ആർക്കും സംശയം തോന്നാതെ രീതിയിൽ കാര്യങ്ങളൊക്കെ മുന്നോട്ട് പോയി. എന്നാൽ, ബോർഡിങ്ങ് ആയപ്പോഴേക്കും കള്ളിവെളിച്ചതായി.

കയ്യിൽ നിന്ന് കളഞ്ഞുപോയ ടിക്കറ്റ് നിലത്തുനിന്ന് കുനിഞ്ഞെടുക്കുന്നതിനിടെ പുറകിൽ നിന്നും ലാപ്ടോപ്പ് താഴെ വീണു. അതോടെ വ്യാജ ​ഗർഭമാണെന്ന് വിമാനത്താവളത്തിലെ ഉദ്യോ​ഗസ്ഥർ‌ തിരിച്ചറിയുകയും റബേക്കയെ പിടികൂടുകയും ചെയ്തു. അധിക ചാർജ് ഈടാക്കുന്നത് തടയുന്നതിനായാണ് താൻ ഇത്തരത്തിൽ വയർ കെട്ടിവച്ചതെന്ന് റബേക്ക് ഉദ്യോ​ഗസ്ഥരോട് പറഞ്ഞു.

റബേക്കയുടെ ക്രിയേറ്റിവിറ്റിയെ പ്രശംസിച്ച് ജെറ്റ്സ്റ്റാർ എയർലൈൻസ് വക്താവ് രം​ഗത്തെത്തിയിരുന്നു. എന്നാൽ, താൻ ഇത് തുടരുമെന്നായിരുന്നു റബേക്കയുടെ പ്രതികരണം. പക്ഷെ. അന്ന് വിമാനത്തിൽ‌ നിന്ന് ഇറങ്ങുന്ന അവസാനത്തെയാൾ താനായിരിക്കില്ലെന്നും റബേക്ക് ട്വിറ്ററിൽ കുറിച്ചു. 
 

click me!