ട്രംപ് ഭരണകൂടത്തിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷം,റൂബിയോ സ്ഥാനം ഒഴിഞ്ഞേക്കും, ലക്ഷ്യം 2028 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്, വാൻസിന് എതിരാളിയാകും?

Published : Nov 06, 2026, 02:13 PM IST
rubio vance

Synopsis

ട്രംപ് ഭരണകൂടത്തിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചനയുണ്ട്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിന്‍റെ സ്ഥാനവും തുലാസിലാണ്

വാഷിംഗ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ട്രംപ് ഭരണകൂടത്തിൽ നിന്ന് പ്രമുഖർ കൊഴിഞ്ഞുപോകാൻ സാധ്യത. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥാനം ഒഴിഞ്ഞേക്കും. 2028 ൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ് റൂബിയോയുടെ ലക്ഷ്യമെന്നാണ് സൂചന. അങ്ങനെയെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ജെ ഡി വാൻസിന് ശക്തനായ എതിരാളിയാകും റൂബിയോ. അതേസമയം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിന്‍റെ സ്ഥാനവും തുലാസിലായി. എന്നാൽ ഇവരുടെ രാജി വാർത്തകൾ വൈറ്റ് ഹൗസ് നിഷേധിച്ചിട്ടുണ്ട്. അതിനിടെ ഇറാനെ ഒറ്റയടിക്ക് ഇല്ലാതാക്കുമോ ഇല്ലയോ എന്ന് ഉടനറിയാമെന്ന് വെല്ലുവിളി തുടരുകയാണ് ട്രംപ്.

ആഭ്യന്തര പ്രതിസന്ധി രൂക്ഷം

ഡെമോക്രാറ്റുകളുടെ നീലത്തരംഗത്തിൽ ആടിയുലഞ്ഞ റിപ്പബ്ലിക്കൻ പാളയത്തിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാണ്. ട്രംപിന്‍റെ ഭരണകൂടത്തിന്‍റെ ആണിക്കല്ലായ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥാനമൊഴിയാൻ സാധ്യതയുണ്ടെന്ന് ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്യുന്നു. രാജിക്കാര്യം വൈറ്റ് ഹൗസ് വൃത്തങ്ങളോട് ചർച്ച ചെയ്തെന്നും റിപ്പോർട്ടിലുണ്ട്. എന്നാലിത് വൈറ്റ് ഹൗസ് വൃത്തങ്ങളും സ്റ്റേറ്റ് സെക്രട്ടറിയുടെ ഓഫീസും ശക്തമായി നിഷേധിക്കുകയാണ്. 2028 ൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ് റൂബിയോയുടെ ലക്ഷ്യമെന്നാണ് സൂചന. അങ്ങനെയെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ജെ ഡി വാൻസിന് ശക്തനായ എതിരാളിയാകും റൂബിയോ. യുദ്ധകാലം കനത്ത തിരിച്ചടി നൽകിയിട്ടും, ഇറാനെതിരെ വെല്ലുവിളി തുടരുകയാണ് ട്രംപ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിന്‍റെ സ്ഥാനം തെറിക്കുമെന്ന അഭ്യൂഹം തുടരുമ്പോഴും വീണ്ടും പീറ്റിനെ ശക്തമായി പിന്തുണച്ച് ട്രംപ് രംഗത്ത് വരികയും ചെയ്തു. ഉടനടി ട്രംപിനെതിരെ ഇംപീച്ച്മെന്‍റിലേക്ക് കടന്നില്ലെങ്കിലും പ്രസിഡന്‍റിനെ കുരുക്കാനുള്ള മറ്റ് നീക്കങ്ങളിലേക്ക് ഡെമോക്രാറ്റുകൾ കടക്കുന്നു എന്നതാണ് മറ്റൊരു വാർത്ത.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്
ഇസ്രയേലിൽ അറബ് പാർട്ടികളുടെ നിർണായക നീക്കത്തിൽ അടിപതറി നെതന്യാഹു; ഭൂരിപക്ഷ പിന്തുണ ഐസെൻകോട്ടിന്, സർക്കാരുണ്ടാക്കൽ വെല്ലുവിളി