ട്രംപും ഭാര്യയും ജനുവരിയിൽ കൊവിഡിനെതിരെ വാക്സിൻ സ്വീകരിച്ചിരുന്നുവെന്ന് ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തൽ

Web Desk   | Asianet News
Published : Mar 02, 2021, 11:55 AM IST
ട്രംപും ഭാര്യയും ജനുവരിയിൽ കൊവിഡിനെതിരെ വാക്സിൻ സ്വീകരിച്ചിരുന്നുവെന്ന് ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തൽ

Synopsis

കൊവിഡിനെതിരെ എല്ലാവരും പ്രതിരോധ കുത്തിവെയ്പ് എടുക്കണമെന്ന് കഴിഞ്ഞ ദിവസം ഒരു പ്രസം​ഗത്തിനിടയിൽ ട്രംപ് പറഞ്ഞിരുന്നു. 

വാഷിം​ഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ജനുവരിയിൽ കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ചിരുന്നുവെന്ന് ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തൽ. മുൻ പ്രസിഡന്റ് ട്രംപിനും ഭാര്യയ്ക്കും ജനുവരിയിൽ വാക്സിൻ നൽകി. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താതെ ഉപദേഷ്ടാവ് പറഞ്ഞു. ട്രംപ് വാക്സിൻ സ്വീകരിച്ച വിവരം ഇതുവരെ പുറത്തു വന്നിരുന്നില്ലെന്നും ഇന്ത്യാ ടുഡേ വാർത്തയിൽ പറയുന്നു. 

അമേരിക്കയിൽ കൊവിഡിനെ തുടർന്ന് അഞ്ചു ലക്ഷത്തിലധികം ആളുകളാണ് മരിച്ചത്. കൊവിഡിനെതിരെ എല്ലാവരും പ്രതിരോധ കുത്തിവെയ്പ് എടുക്കണമെന്ന് കഴിഞ്ഞ ദിവസം ഒരു പ്രസം​ഗത്തിനിടയിൽ ട്രംപ് പറഞ്ഞിരുന്നു. വൈറ്റ് ഹൗസ് വിട്ടതിന് ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു ആഹ്വാനം ട്രംപ് നടത്തുന്നത്. നിലവിലെ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും വാക്സിൻ സ്വീകരിക്കുന്നത് ലൈവ് ടെലികാസ്റ്റ് നടത്തിയിരുന്നു. 

PREV
click me!

Recommended Stories

10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം
10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ