'വെറും പിന്തുണ പോരാ, രണ്ടിലൊന്ന് അറിയണം'; യൂറോപ്യൻ രാജ്യങ്ങൾക്ക് അന്ത്യശാസനവുമായി ട്രംപ്, ഹോർമുസിൽ ഇടപെടണം

Published : Apr 09, 2026, 08:26 PM IST
israel lebanon missile attack iran hormuz strait closure us ceasefire trump middle east crisis 2026

Synopsis

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷിതമാക്കാൻ സഹായിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകി. 

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ​ഗതാ​ഗതം സുരക്ഷിതമാക്കാൻ ഉറപ്പായും സഹായിക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് അന്ത്യശാസനം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഗോള എണ്ണ പ്രവാഹം തടസ്സപ്പെടുകയും വില കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ പിന്തുണാ പ്രഖ്യാപനങ്ങൾ ഇനി പര്യാപ്തമല്ലെന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം വ്യക്തമാക്കി.

യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ നാവിഗേഷനെ എങ്ങനെ സഹായിക്കാമെന്ന് ദിവസങ്ങൾക്കുള്ളിൽ വിശദമായ പദ്ധതികൾ അവതരിപ്പിക്കാൻ യൂറോപ്യൻ പങ്കാളികളോട് അമേരിക്ക ആവശ്യപ്പെട്ടു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച ഉൾപ്പെടെ, വൈറ്റ് ഹൗസ്, പെന്റഗൺ, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ നടന്ന ഉന്നതതല ചർച്ചകളിലാണ് ഈ ആവശ്യം ഉയർന്നത്.

ഹോർമുസ് സുരക്ഷയ്ക്കായി അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ യുഎസ് പ്രസിഡന്റ് വ്യക്തമായ പ്രതിബദ്ധതകൾ ആഗ്രഹിക്കുന്നുവെന്ന് മാർക്ക് റുട്ടെ ചില അറിയിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, കാനഡ എന്നിവയുൾപ്പെടെ 40 ലധികം രാജ്യങ്ങളുടെ യുകെ നേതൃത്വത്തിലുള്ള സഖ്യം പറഞ്ഞിരുന്നു. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷവും പ്രശ്നങ്ങൾ പൂർണ്ണമായും അവസാനിച്ചിട്ടില്ല. 

ലെബനനിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. കടലിടുക്ക് വലിയതോതിൽ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, നയതന്ത്ര ശ്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. സ്ഥിരമായ ഒരു വെടിനിർത്തൽ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, ഇറാനുമായി നേരിട്ടുള്ള ചർച്ചകൾക്കായി ഏപ്രിൽ 11 ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഒരു യുഎസ് സംഘത്തെ നയിക്കും. പാകിസ്ഥാനിലായിരിക്കും ചർച്ച.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാർപ്പാപ്പയെ ഭീഷണിപ്പെടുത്തിയോ ട്രംപ്? വത്തിക്കാൻ പ്രതിനിധിയെ പെന്‍റഗണ്‍ വിളിച്ചുവരുത്തിയെന്ന് റിപ്പോർട്ട്, യുഎസ് സന്ദർശനം പോപ്പ് റദ്ദാക്കിയേക്കും
പശ്ചിമേഷ്യൻ സംഘർഷം: റഷ്യയുടെ എണ്ണവരുമാനം ഇരട്ടിയായി; ഏപ്രിലിൽ ലഭിച്ചത് 900 കോടി ഡോളർ