യുക്രൈന്‍ യുദ്ധം അന്തിമ ഘട്ടത്തിലേക്കെന്ന് ട്രംപ്, മാക്രോണുമായുള്ള കൂടിക്കാഴ്ചയില്‍ ശുഭപ്രതീക്ഷ പങ്കുവെച്ചു

Published : Feb 25, 2025, 10:48 AM IST
 യുക്രൈന്‍ യുദ്ധം അന്തിമ ഘട്ടത്തിലേക്കെന്ന് ട്രംപ്, മാക്രോണുമായുള്ള കൂടിക്കാഴ്ചയില്‍ ശുഭപ്രതീക്ഷ പങ്കുവെച്ചു

Synopsis

സമാധാന ഉടമ്പടിക്ക് ശക്തമായ സുരക്ഷാ പിന്തുണ ഉണ്ടാകണമെന്ന് പ്രഞ്ച് പ്രസിഡന്‍റ്  ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. യുദ്ധം ആരംഭിച്ച് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഇരുവരും ചര്‍ച്ച നടത്തിയത്.

വാഷിങ്ടണ്‍: യുക്രൈന്‍ യുദ്ധം അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് യുദ്ധം അവസാനിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചത്. യുദ്ധം അവസാനിക്കുമെന്നും യുക്രൈനിലെ ധാതു ഖനനത്തിന് അമേരിക്കയ്ക്ക് അനുമതി നല്‍കുന്ന കരാറില്‍ ഒപ്പുവെയ്ക്കാന്‍ സെലന്‍സ്കി വൈകാതെ അമേരിക്കയിലെത്തുമെന്നും ട്രംപ് പറഞ്ഞു.

സമാധാന ഉടമ്പടിക്ക് ശക്തമായ സുരക്ഷാ പിന്തുണ ഉണ്ടാകണമെന്ന് പ്രഞ്ച് പ്രസിഡന്‍റ്  ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. യുദ്ധം ആരംഭിച്ച് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്‍റ്  ഇമ്മാനുവല്‍ മാക്രോണും യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തിലെന്ന് ട്രംപ് പറഞ്ഞിരുന്നു.  'മാക്രോണ്‍ എന്‍റെ നല്ല സുഹൃത്താണ്, കെയിര്‍ സ്റ്റാമറെ ഞാന്‍ കണ്ടിട്ടുണ്ട് അദ്ദേഹം ഒരു നല്ല വ്യക്തിയാണ്. പക്ഷേ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ല' എന്നാണ്  ട്രംപ് പറഞ്ഞത്. 

യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയും ട്രംപും തമ്മില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു കൂടിക്കാഴ്ച തീരുമാനിച്ചത്.  യുദ്ധം അവസാനിപ്പിക്കുന്നതില്‍ സെലന്‍സ്കിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സെലന്‍സ്കി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പ്രാധാന്യമുള്ള കാര്യമല്ലെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. 

നേരത്തെ റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ പ്രതിഷേധം പരസ്യമാക്കി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ ഏകപക്ഷീയമായ നീക്കത്തെ വിമർശിച്ച യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ, വിഷയം ചർച്ച ചെയ്യാൻ പാരിസിൽ പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ അടിയന്തര യോഗം ചേരാനടക്കം തീരുമാനിച്ചിരുന്നു. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് രാജ്യങ്ങളെല്ലാം തന്നെ അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ കടുത്ത പ്രതിഷേധം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യൂറോപ്യൻ നേതാക്കൾ ചര്‍ച്ചയ്ക്കായി കൂട്ടത്തോടെ വൈറ്റ് ഹൗസിലേക്ക് എത്തുന്നത്.

Read More:ആപ്പിളിനോട് ഇഷ്ടം കൂടാതെ ട്രംപ്, ചൈനയില്‍ നിര്‍മിച്ചാല്‍ തീരുവ; ട്രംപിനെ കണ്ട് ആപ്പിള്‍ സിഇഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ