രണ്ടു ദിവസത്തെ യുകെ സന്ദർശത്തിനായി ട്രംപും മെലാനിയയും ലണ്ടനിൽ; നാളെ യുകെ പ്രധാനമന്ത്രിയുമായി ചർച്ച

Published : Sep 17, 2025, 04:44 AM IST
Trump London visit

Synopsis

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പത്നി മെലാനിയയും രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുകെയിൽ എത്തി. ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. നാളെ യുകെ പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.

ലണ്ടൻ: രണ്ടു ദിവസത്തെ യുകെ സന്ദർശത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പത്നി മെലാനിയയും ലണ്ടനിൽ എത്തി. ഇന്ന് വിൻഡ്സർ കാസിലിൽ ചാൾസ് രാജാവും രാജ്ഞി കമിലയുമായി കൂടിക്കാഴ്ച്ച നടത്തും. നാളെ യുകെ പ്രധാനമന്ത്രി കിയെർ സ്റ്റാർമറുമായും ചർച്ച നടത്തും. ട്രംപിന്റെ സന്ദർശനത്തിനെതിരെ പ്രതിഷേധങ്ങളും അരങ്ങേറും. ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. വിൻഡ്‌സർ കാസിലിൽ ഡോണൾഡ് ട്രംപിനും പത്നി മെലാനിയക്കും രാജകീയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. എയർഫോഴ്‌സ് വൺ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ട്രംപിനെ യുകെയിലെ യുഎസ് അംബാസഡർ വാറൻ സ്റ്റീഫൻസും രാജാവിന്റെ ലോർഡ്- ഇൻ- വെയിറ്റിംഗ് വിസ്‌കൗണ്ട് ഹെൻറി ഹുഡും ചേർന്ന് സ്വീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്