ഷി ജിൻപിങ്ങിനോട് നിരാശ തോന്നുമെന്ന് ട്രംപ്, ചൈന ഉറപ്പ് നൽകിയിരുന്നുവെന്നും വെളിപ്പെടുത്തൽ; ശക്തമായ തിരിച്ചടിക്ക് തയാറെടുത്ത് അമേരിക്ക

Published : Jul 30, 2026, 06:29 AM IST
Donald Trump-Xi Jinping

Synopsis

ചൈന ഇറാന് ആയുധങ്ങൾ നൽകിയാൽ കടുത്ത നിരാശയുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യുഎസ് സൈനിക താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് ഇറാനെതിരെ ശക്തമായ തിരിച്ചടി നൽകുമെന്നും, ഇറാനിലെ ഒരു വിഭാഗം മാപ്പ് പറഞ്ഞെങ്കിലും തിരിച്ചടി ഉറപ്പാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വാഷിംഗ്‌ടൺ: ചൈന ഇറാന് ആയുധങ്ങൾ കൈമാറിയാൽ പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് തനിക്ക് കടുത്ത നിരാശ തോന്നുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 60 മുതൽ 70 ദശലക്ഷം ഡോളർ വരെ വിലമതിക്കുന്ന ചൈനീസ് നിർമ്മിത തോൾക്കാട് വ്യോമപ്രതിരോധ മിസൈൽ ലോഞ്ചറുകൾ ഇറാനിൽ എത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കവെ, ചൈന ഇത്തരമൊരു നീക്കത്തിൽ പങ്കാളിയാകില്ലെന്ന് തനിക്ക് വ്യക്തിപരമായി ഉറപ്പുനൽകിയിരുന്നതായി ട്രംപ് പറഞ്ഞു. അതേസമയം, ഇറാൻ തങ്ങളുടെ ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ ചൈനയിൽ നിന്ന് വാങ്ങാൻ തയ്യാറെടുക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളും സൂചന നൽകിയിട്ടുണ്ട്.

അതിനിടെ, അമേരിക്കൻ സൈനിക സ്ഥാനങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പലിശ സഹിതം തിരിച്ചടി നൽകാനാണ് ട്രംപിന്‍റെ തീരുമാനം. ഇത്തവണ തങ്ങളുടെ ഊഴമാണെന്നും ഇറാനെ വളരെ ശക്തമായി തന്നെ പ്രഹരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ തൊടുത്തുവിട്ട എല്ലാ മിസൈലുകളും അമേരിക്കൻ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി സൈന്യം അറിയിച്ചു. ആക്രമണം നടത്തരുതെന്ന് ഇറാൻ അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും തിരിച്ചടി ഉറപ്പാണെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുമായി ചർച്ച നടത്തുന്ന വിഭാഗമല്ല, മറിച്ച് ഇറാൻ ഭരണകൂടത്തിലെ മറ്റൊരു കൂട്ടരാണ് ആക്രമണത്തിന് പിന്നിലെന്നും, അവർ മാപ്പ് പറഞ്ഞെങ്കിലും തിരിച്ചടി ഒഴിവാക്കാനാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്ടായയിലേക്ക് ആകർഷകമായ ടൂർ പാക്കേജ്; വിമാനമിറങ്ങിയ മൂന്ന് ഇന്ത്യക്കാരെ കാത്തിരുന്നത് കെണി, അറസ്റ്റിലായതും ഇന്ത്യൻ പൗരന്മാർ
കൊല്ലപ്പെടാൻ സാധ്യതയുണ്ടെങ്കിലും ധൈര്യപൂര്‍വ്വം ബംഗ്ലാദേശിലേക്കെന്ന് ഷെയ്ക്ക് ഹസീന, മടക്കം ഡിസംബറോടെ എന്ന് പ്രഖ്യാപനം