
വാഷിംഗ്ടൺ ഡിസി: കോവിഡ് 19 രോഗത്തിന്റെ മാരകസ്വഭാവം കുറച്ചുകണ്ടുവെന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്ന് റിപ്പോര്‍ട്ട്. കൊവിഡിന്റെ മാരക മുൻകൂട്ടി അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. പത്രപ്രവർത്തകൻ ബോബ് വുഡ്വേഡിന്റെ "റേജ്' എന്ന പുസ്തകത്തിലാണ് ട്രംപിനെ കുരുക്കിയുള്ള വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
കോവിഡ് വായുവിൽ കൂടി പകരുമെന്നുമുള്ള അറിവ് ട്രംപ് മറച്ചുവച്ചുവെന്നും വുഡ്വേഡ് തന്റെ പുസ്തകത്തിൽ പറയുന്നു. അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ട്രംപിനെതിരേ നിർണായക വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
നേരത്തേ, കോവിഡ് രോഗം ജലദോഷം പോലെ, പേടിക്കേണ്ടതില്ല എന്നായിരുന്നു ട്രംപിന്റെ പരസ്യ നിലപാട്. കോവിഡ് മഹാമാരിയുടെ യാഥാർഥ വസ്തുത മറച്ചുവയ്ക്കേണ്ടിവന്നുവെന്നും വുഡ്വേഡിനോട് ട്രംപ് പറഞ്ഞതായാണ് വിവരം. കോവിഡിനെയും സാമ്പത്തിക പ്രതിസന്ധിയെയും അമേരിക്ക മറികടക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേ സമയം സംഭവം വിവാദമായതോടെ ബുധനാഴ്ച സംഭവത്തില്‍ വിശദീകരണവുമായി ട്രംപ് വൈറ്റ് ഹൌസില്‍ രംഗത്ത് എത്തി. ഈ രാജ്യത്തിന്റെ ചീയര്‍ ലീഡറാണ് ഞാന്‍. ലോകത്തിനെയോ, രാജ്യത്തെയോ പരിഭ്രമത്തിലാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആശങ്ക കുറയ്ക്കാന്‍ വേണ്ടി, അത് നന്നായി നടക്കുന്നുമുണ്ട്. ജനങ്ങള്‍ ഭയചകിതരാകരുത്. നമ്മുക്ക് രാജ്യത്തിന്റെ ആത്മവിശ്വാസവും ശേഷിയും കാണിക്കേണ്ടതുണ്ട്. ഒരിക്കലും ഭയം ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടാക്കരുത്, ട്രംപ് പറയുന്നു.
അതേ സമയം വൈറ്റ് ഹൌസ് ഇറക്കിയ ഔദ്യോഗിക കുറിപ്പിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രസിദ്ധീകരണങ്ങള്‍ ഒന്നും ഉണ്ടാകരുതെന്നും. ജനങ്ങളില്‍ ഭയം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഇത്തരം നിലപാട് എടുത്തത് എന്നുമാണ് പറയുന്നത്.
അതേ സമയം ബുധനാഴ്ച വൈകുന്നേരത്തെ കണക്ക് പ്രകാരം അമേരിക്കയില്‍ ഇതുവരെ 6,350,475 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 190,447 മരണങ്ങള് സംഭവിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam