
വാഷിംഗ്ടൺ: ഈ വർഷമോ അല്ലെങ്കിൽ അതിനു ശേഷമോ ചൈന സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന തീരുവ പ്രശ്നം നിലനിൽക്കുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങുമൊത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള സമീപകാല ചർച്ചകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുമായി മികച്ച ബന്ധം ഉണ്ടായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അവർക്ക് ചില കാർഡുകളുണ്ട്. ഞങ്ങളുടെ പക്കൽ അവിശ്വസനീയമായ കാർഡുകളുമുണ്ട്. പക്ഷേ എനിക്ക് ആ കാർഡുകൾ ഇറക്കാൻ താൽപ്പര്യമില്ല. ഞാൻ ആ കാർഡുകൾ ഇറക്കിയാൽ ചൈന നശിക്കുമെന്നും ട്രംപ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള സംഘർഷം രൂക്ഷമായതാനിൽ കയറ്റുമതി ഗണ്യമായി കുറഞ്ഞിരുന്നു. നിലവിൽ അമേരിക്കയുടെ ഭാഗത്ത് നിന്ന് 30 ശതമാനവും ചൈനയുടെ ഭാഗത്ത് നിന്ന് 10 ശതമാനവുമായി താരിഫ് പരിഷ്കരിച്ചു. എന്നാൽ ചൈന തങ്ങളുടെ വിലപേശൽ അവസാനിപ്പിച്ചില്ലെങ്കിൽ വീണ്ടും തീരുവ വർധിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ചൈന തങ്ങൾക്ക് മാഗ്നറ്റ് നൽകിയില്ലെങ്കിൽ 200 ശതമാനം താരിഫ് ഈടാക്കുമെന്നും ട്രംപ് പറഞ്ഞു. ചൈന കരാർ ലംഘിച്ചുവെന്നും അപൂർവ ഖനി കയറ്റുമതി ലൈസൻസ് അംഗീകാരങ്ങൾ മന്ദഗതിയിലാക്കിയെന്നും അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ്, പ്രതിരോധ വ്യവസായങ്ങൾക്ക് ആവശ്യമായ കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അപൂർവ എർത്ത് ലോഹങ്ങളുടെ (Rare earth) ഉത്പാദനത്തിൽ ചൈനയാണ് ലോകത്തിലെ മുൻനിരയിൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam