പോർട്ട് ലാൻഡിൽ ട്രംപ് അനുയായികളും വംശീയവിരുദ്ധ പ്രക്ഷോഭകരും ഏറ്റുമുട്ടി, ഒരാൾ വെടിയേറ്റ് മരിച്ചു

Published : Aug 31, 2020, 08:57 AM ISTUpdated : Aug 31, 2020, 09:00 AM IST
പോർട്ട് ലാൻഡിൽ ട്രംപ് അനുയായികളും വംശീയവിരുദ്ധ പ്രക്ഷോഭകരും ഏറ്റുമുട്ടി, ഒരാൾ വെടിയേറ്റ് മരിച്ചു

Synopsis

അമേരിക്കയിലെ പോർട്ട് ലാൻഡിൽ ട്രംപ് അനുയായികളും വംശീയവിരുദ്ധ പ്രക്ഷോഭകരും ഏറ്റുമുട്ടി. ഒരാൾ വെടിയേറ്റ് മരിച്ചു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. 

വാഷിങ്ടൺ: അമേരിക്കയിലെ പോർട്ട് ലാൻഡിൽ ട്രംപ് അനുയായികളും വംശീയവിരുദ്ധ പ്രക്ഷോഭകരും ഏറ്റുമുട്ടി. ഒരാൾ വെടിയേറ്റ് മരിച്ചു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. മെയ് 25ന് ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത് ലോകവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് മൂന്നു മാസമായി പോർട്ട് ലാൻഡിൽ ശക്തമായ വംശീയ വിരുദ്ധ പ്രക്ഷോഭം നടക്കുകയാണ്.

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആയിരങ്ങളാണ് അമേരിക്കയില്‍ 'ബ്ലാക്ക് ലൈവ്‌സ്' മാറ്റര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസമാണ്  വാഷിംഗ്ടണിൽ ആയിരങ്ങൾ അണിനിരന്ന വംശീയ വിരുദ്ധ റാലി നടന്നത്.അമേരിക്കൻ പൗരാവകാശ പോരാട്ടത്തിന്റെ വാർഷിക ദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്‌ലോയ്‌ഡിന്റെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു.  വംശീയതക്കെതിരെ തുടർ പോരാട്ടങ്ങൾക്ക് റാലിയിൽ ആഹ്വനം ഉണ്ടായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാനഡയിൽ ഇന്ത്യൻ വംശജനെ വെടിവച്ച് കൊലപ്പെടുത്തി; ആസൂത്രിത ആക്രമണമെന്ന് പൊലീസ്; പിന്നിൽ ഗുണ്ടാ കുടിപ്പക?
അലമാരയ്ക്കുള്ളിൽ ശ്വാസമടക്കിപ്പിടിച്ച് മൂന്ന് കുരുന്നുകൾ, വീടിനുള്ളിൽ കണ്ടത് നടുക്കുന്ന കാഴ്ച, രക്തത്തിൽ കുളിച്ച് നാലുപേർ