ഖമേനിയുടെ വലംകൈയെ തന്നെ ഉന്നമിട്ട് ട്രംപ്; ആരാണ് അയാൾ, പുച്ഛിച്ച് തള്ളി യുഎസ് പ്രസിഡന്‍റ്; 'ഇറാന്‍റെ പതനം പൂർണം'

Published : Mar 08, 2026, 12:58 PM IST
ali Larijani

Synopsis

ഇറാൻ ഉന്നത ഉദ്യോഗസ്ഥന്റെ ഭീഷണികളെ പുച്ഛിച്ചുതള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ്റെ നേതൃത്വം ദുർബലമാണെന്നും അവരുടെ പതനം പൂർണ്ണമാണെന്നും അവകാശപ്പെട്ട ട്രംപ്, സൈനിക നടപടികൾ തുടരുമെന്ന് ആവർത്തിച്ചു. ഇറാൻ ഭരണകൂടത്തിനുള്ളിൽ ആശയക്കുഴപ്പങ്ങളെന്നും റിപ്പോർട്ട്. 

വാഷിംഗ്ടൺ: ഇറാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ഭീഷണികളെ പുച്ഛിച്ചുതള്ളി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധത്തിന് വലിയ വില നൽകേണ്ടി വരുമെന്ന ഇറാന്‍റെ മുന്നറിയിപ്പുകളെ പൂർണ്ണമായും അവഗണിച്ച ട്രംപ്, അലി ലാരിജാനിയെ തനിക്ക് അറിയില്ലെന്നും അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് യാതൊരു വിലയും നൽകുന്നില്ലെന്നും വ്യക്തമാക്കി. ഫെബ്രുവരി 28ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ടെഹ്‌റാനിലെ പ്രമുഖ വ്യക്തിത്വമായി ഉയർന്നുവന്ന സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ പ്രസ്താവനകളോടായിരുന്നു ട്രംപിന്‍റെ ഈ രൂക്ഷ പ്രതികരണം. സിബിഎസ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിൽ, ലാരിജാനി ഇതിനോടകം തന്നെ പരാജയപ്പെട്ട വ്യക്തിയാണെന്നും ട്രംപ് പരിഹസിച്ചു.

ഇറാന്‍റെ 'നിരുപാധിക കീഴടങ്ങൽ' എന്ന തന്‍റെ ആവശ്യത്തിൽ മാറ്റമില്ലെന്നും സൈനിക നടപടികൾ തുടരുമെന്നും ട്രംപ് ആവർത്തിച്ചു. ഇറാൻ നേതൃത്വം ഇപ്പോൾ അങ്ങേയറ്റം ദുർബലമായ അവസ്ഥയിലാണെന്നാണ് വൈറ്റ് ഹൗസിന്‍റെ വിലയിരുത്തൽ. മിഡിൽ ഈസ്റ്റ് മുഴുവൻ പിടിച്ചെടുക്കാൻ ശ്രമിച്ച ഇറാൻ, അമേരിക്കയുടെ ശക്തമായ ഇടപെടലുകളെത്തുടർന്ന് അയൽരാജ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ നിർബന്ധിതരായെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്‍റെ പതനം പൂർണ്ണമാണെന്നും ഇനി അവർക്ക് തിരിച്ചുവരവ് അസാധ്യമാണെന്നുമുള്ള സൂചനയാണ് ട്രംപ് തന്‍റെ വാക്കുകളിലൂടെ നൽകുന്നത്.

അതേസമയം, ഇറാൻ ഭരണകൂടത്തിനുള്ളിലെ ആശയക്കുഴപ്പങ്ങൾ പുറത്തുവരുന്ന രീതിയിലുള്ള സംഭവവികാസങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഇറാന്‍റെ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയൻ രംഗത്തെത്തിയത് നയതന്ത്രപരമായ അയവായി കരുതപ്പെട്ടെങ്കിലും, തൊട്ടുപിന്നാലെ അദ്ദേഹത്തിന്‍റെ ഓഫീസ് അത് തിരുത്തി. മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുമെന്ന പ്രസ്താവനയുമായി ഇറാന്റെ ഔദ്യോഗിക വക്താക്കൾ രംഗത്തെത്തിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. സഖ്യകക്ഷികളുടെ പിന്തുണയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ട്രംപ് തനതായ ശൈലിയിൽ മറുപടി നൽകി. കൂറുള്ളവർ കൂടെയുണ്ടെന്നും ബാക്കിയുള്ളവർക്ക് അവർക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നുമാണ് ട്രംപിന്റെ നിലപാട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റിയാദിലെ നയതന്ത്ര മേഖലയും എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ട് വൻ ഡ്രോൺ ആക്രമണ ശ്രമം, 33 ഡ്രോണുകൾ വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം
'ജനവാസ കേന്ദ്രങ്ങൾ ആക്രമിക്കുന്നു'; ബഹ്‌റൈനിൽ ശുദ്ദജല പ്ലാന്‍റിന് നേർക്ക് ആക്രമണം, കുവൈത്ത് എയർപോർട്ടിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ