ടോക്കിയോ: ശക്തമായ ഭൂകമ്പത്തിന് പിന്നാലെ ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ജപ്പാന്‍റെ വടക്കൻ തീരത്ത് ഉണ്ടായതിനെ തുടർന്നാണ് അധികൃതർ അടിയന്തര സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. യുഎസ് ജിയോളജിക്കൽ സർവേയുടെ വിവരങ്ങളും പ്രാദേശിക മാധ്യമ റിപ്പോർട്ടുകളും അനുസരിച്ച്, ഞായറാഴ്ചയാണ് (ഡിസംബർ 7) സംഭവം.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം, മൂന്ന് മീറ്റർ (10 അടി) വരെ ഉയരമുള്ള സുനാമി തിരമാലകൾ ജപ്പാന്‍റെ വടക്കുകിഴക്കൻ തീരത്ത് എത്താൻ സാധ്യതയുണ്ട്. ആവോമോറി, ഹൊക്കൈഡോ തീരങ്ങളിൽ ആണ് ഉണ്ടായത് ഭൂകമ്പം ഉണ്ടായത്.
തിരമാലകളുടെ സാധ്യതയുള്ള ഉയരവും നാശനഷ്ടങ്ങളും നിരീക്ഷണ ഏജൻസികൾ വിലയിരുത്തുന്നതിനിടെ, തീരദേശവാസികൾ ഉടൻ തന്നെ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അടിയന്തര ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. നിലവിൽ, ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാന്‍റെ കാലാവസ്ഥാ അതോറിറ്റിയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.