ഇന്ത്യക്കാരുടെ തിരിച്ചടിയുടെ ചൂടറിഞ്ഞ് വീണ്ടും തൂര്‍ക്കിയും അസര്‍ബൈജാനും; കൈവിട്ടത് 42 ശതമാനം യാത്രക്കാർ

Published : May 20, 2025, 05:51 PM IST
ഇന്ത്യക്കാരുടെ തിരിച്ചടിയുടെ ചൂടറിഞ്ഞ് വീണ്ടും തൂര്‍ക്കിയും അസര്‍ബൈജാനും; കൈവിട്ടത് 42  ശതമാനം യാത്രക്കാർ

Synopsis

വെറും 36 മണിക്കൂറിനുള്ളിൽ വിസ അപേക്ഷാ പ്രക്രിയ പാതിവഴിയിൽ ഉപേക്ഷിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 60 ശതമാനം വർദ്ധിച്ചg

ദില്ലി: പഹൽഗാം ആക്രമണത്തിൽകണക്ക് തീര്‍ത്തുള്ള  ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷം നയതന്ത്ര തലത്തിലടക്കം ഇന്ത്യ വലിയ മാറ്റങ്ങൾ വരുത്തി. സിന്ദൂറിനിടെ പാകിസ്ഥാന് പരസ്യ പിന്തുണയും സഹായവും നൽകിയ അസര്‍ബൈജാനും തുര്‍ക്കിയുമടക്കമുള്ള രാജ്യങ്ങൾക്ക് ഔദ്യോഗികമായി തന്നെ  ഇന്ത്യ നൽകുന്ന തിരിച്ചടികൾ മാത്രമല്ല, വലിയ നഷ്ടമാണ് നേരിടുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

ഇന്ത്യൻ സ്ഥാപനങ്ങളടക്കം തുര്‍ക്കിഷ് കമ്പനികളും സര്‍വകലാശാലകളും അടക്കമുള്ളവയുമായുള്ള കരാറുകൾ റദ്ദാക്കിയിരുന്നു. ഇതിനെല്ലാം പുറമെ ഇന്ത്യക്കാര്‍ക്ക് പൊതുവേ തുര്‍ക്കിയും അസര്‍ബൈജാനും അടക്കമുള്ള രാജ്യങ്ങളോടുള്ള താൽപര്യത്തിൽ വലിയ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. ഇത് ഇന്ത്യൻ യാത്രക്കാരുടെ താൽപ്പര്യങ്ങളെ ഗണ്യമായി മാറ്റി, തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള വിസ അപേക്ഷകളിൽ 42 ശതമാനം കുറവുണ്ടായതായി ചൊവ്വാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

വെറും 36 മണിക്കൂറിനുള്ളിൽ വിസ അപേക്ഷാ പ്രക്രിയ പാതിവഴിയിൽ ഉപേക്ഷിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 60 ശതമാനം വർദ്ധിച്ചതായി വിസ പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോമായ ആറ്റ്‌ലിസ് നൽകിയ വിവരങ്ങൾ പറയുന്നു. ഇന്ത്യൻ ജനതയുടെ പ്രതികരണം ഒറ്റപ്പെട്ടതായിരുന്നില്ല, അത് രൂക്ഷവും പ്രകടവുമായിരുന്നു. ചില ഇടങ്ങൾ ഒഴിവാക്കാൻ ആളുകളോട് പറയേണ്ട ആവശ്യമില്ലായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?