ഭൂചലന പരമ്പര: തുർക്കിയിലും സിറിയയിലും മരണം 4800; ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Published : Feb 07, 2023, 01:23 PM ISTUpdated : Feb 07, 2023, 05:21 PM IST
ഭൂചലന പരമ്പര: തുർക്കിയിലും സിറിയയിലും മരണം 4800; ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Synopsis

കനത്ത മഞ്ഞ് വീഴ്ചയും മഴയും തണുപ്പും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നു. ഗതാഗത ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തകർന്നതും പ്രതിസന്ധിയാണ്

ദില്ലി: ഭൂചലന പരമ്പരയുടെ നടുക്കം മാറാതെ തുർക്കിയും സിറിയയും. 2 ദിവസത്തിനിടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 4800 കടന്നു. മരണം എട്ട് മടങ്ങ് വരെ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. 

തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നുയരുന്ന രക്ഷതേടിയുള്ള നിലവിളികൾ ആരെയും നോവിക്കും. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾ പാറ പോലെ ഉറച്ച ഹൃദയങ്ങളെ വരെ കരയിക്കും. രാജ്യം കണ്ടതിൽ വച്ച് എറ്റവും വലിയ ഭൂകമ്പം തകർത്ത തുർക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചകളാണ്. 

മരണസംഖ്യ എട്ട് മടങ്ങ് കൂടാൻ സാധ്യതയെന്നാണ് ലോകാരോഗ്യസംഘടന ആശങ്ക അറിയിക്കുന്നത്. കെട്ടിടങ്ങൾക്കുള്ളിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. മോശം കാലാവസ്ഥ രക്ഷപ്രവർത്തനത്തിന് തടസമാണ്. കനത്ത മഞ്ഞ് വീഴ്ചയും മഴയും തണുപ്പും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നു. ഗതാഗത ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തകർന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. 

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, സഹായഹസ്തവുമായി ഇന്ത്യ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം പ്രവഹിക്കുകയാണ്. തുടർ പ്രകമ്പന സാധ്യതയുള്ള മേഖലകൾ കണ്ടെത്താൻ മറ്റ് രാജ്യങ്ങളുടെ അടക്കം സാറ്റലൈറ്റ് നിരീക്ഷണ കൈമാറുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. അവശ്യ മരുന്നുകളും, എൻ ഡി ആർ എഫ് സംഘത്തെയും അയച്ച് ഇന്ത്യ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരു ജീവനെങ്കിലും രക്ഷപ്പെടുത്താനാകുമെന്ന് പ്രത്യാശയോടെ ആയിരങ്ങൾ രാപകലില്ലാതെ ദുരന്തമുഖത്തുണ്ട്.

തുടർ ചലനങ്ങളിൽ തകർന്ന് തുർക്കി: ഇന്ത്യയടക്കം ലോകരാജ്യങ്ങളിൽ നിന്ന് സഹായ പ്രവാഹം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയിൽ എമർജൻസി അലർട്ട് ശബ്ദത്തിൽ പുതിയ മാറ്റം, രാത്രികാലങ്ങളിൽ ഇനി ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകില്ല
തുർക്കിക്ക് നേരെ രണ്ടാമതും ഇറാൻ മിസൈൽ; തകർത്ത് നാറ്റോ; തുർക്കിയിലേക്ക് ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇറാൻ