ഇന്ത്യൻ ദൗത്യസംഘം മടങ്ങിയതിന് പിന്നാലെ സൗദിയിലെത്തി പാക് പ്രധാനമന്ത്രി; ഇന്ത്യ-പാക് വിഷയമടക്കം നിർണായക ചർച്ചകൾ

Published : Jun 06, 2025, 08:39 PM IST
saudi crown prince pak pm

Synopsis

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കൂടിക്കാഴ്ച നടത്തി. മിന പാലസിൽ വെച്ച് പെരുന്നാൾ ദിനത്തിലായിരുന്നു കൂടിക്കാഴ്ച. 

റിയാദ്: ഇന്ത്യൻ സർവ്വകക്ഷി സംഘം സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ സദിയിലെത്തി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. മിനാ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരുരാജ്യത്തെയും ഉന്നത നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം ചർച്ചയായെന്നാണ് സൂചന. മേഖലയിലെ സംഭവ വികാസങ്ങൾ ചർച്ചയായെന്നും, സ്ഥിരതയും സമാധാനവും ഉറപ്പാക്കാനുള്ള വഴികൾ ചർച്ച ചെയ്തെന്നും സൗദി പ്രസ് ഏജൻസി അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി ഉൾപ്പടെ പ്രധാന നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. പാക്കിസ്ഥാനി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്‍ഹാഖ ദർ, ചീഫ് ഓഫ് ആർമി സ്റ്റാഫ് ഹാഫിസ് സയീദ് അസീം എന്നിവരും പങ്കെടുത്തെന്ന് സൗദി പ്രസ് ഏജൻസി വാർത്താക്കുറിപ്പിൽ പറഞ്ഞു.

അതേസമയം, പാക് പ്രധാനമന്ത്രി - സൗദി കിരീടവകാശി ചർച്ചയ്ക്ക് മുൻപ് തുർക്കി പ്രസിഡന്‍റ് സൗദി കിരീടവകശിയുമായി ഫോണിൽ സംസാരിച്ചു. ഈ സംഭാഷണത്തിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തതായി അറിയിപ്പുകൾ ഇല്ല. ഇതിനിടെ ഇന്ത്യ - പാകിസ്ഥാൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇടപെടല്‍ പാകിസ്ഥാൻ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയുമായുള്ള ചര്‍ച്ചകൾ സുഗമമാക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് യുഎസ് പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചു. ഓപ്പറേഷൻ സിന്ദൂറിന് കാരണമായ അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ ഇസ്ലാമാബാദിന്‍റെ പങ്ക് തുറന്നുകാട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഈ നീക്കം.

ഇസ്ലാമാബാദിലെ യുഎസ് എംബസിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, ഇന്ത്യയുമായുള്ള സാഹചര്യം ലഘൂകരിക്കുന്നതിൽ ഡോണാൾഡ് ട്രംപിന്‍റെ പങ്കിനെ ഷെഹബാസ് ഷെരീഫ് പ്രശംസിച്ചു. എന്നാൽ, ഈ അവകാശവാദം ഇന്ത്യ പരസ്യമായി നിഷേധിച്ചിരുന്നു. പാകിസ്ഥാനുമായുള്ള ഉഭയകക്ഷി വിഷയങ്ങളിൽ കശ്മീർ പ്രശ്നം ഉൾപ്പെടെ, മൂന്നാം കക്ഷിയുടെ മധ്യസ്ഥതയെ ഇന്ത്യ തള്ളിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്
പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ആക്രമണമെന്ന് റഷ്യ: ഡ്രോൺ ആക്രമണം നടത്താൻ ശ്രമമുണ്ടായി; വെളിപ്പെടുത്തി റഷ്യൻ വിദേശകാര്യമന്ത്രി