
ടോറന്റോ: കാനഡയിലെ ടോറോന്റോയിൽ വെടിവെയ്പ്പിൽ 12 പേർക്ക് പരിക്ക്. കാറിൽ എത്തിയ അക്രമി പബ്ബിൽ കടന്ന് കണ്ണിൽ കണ്ടവരെയെല്ലാം വെടിവെച്ച് വീഴ്ത്തി. അക്രമിയെ പിടികൂടാൻ ആയില്ലെന്നാണ് സൂചന. ആരും മരിച്ചതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ടൊറന്റോയിലെ സ്കാർബറോ ജില്ലയിലുള്ള ഒരു പബ്ബിലാണ് തോക്കുധാരിയായ അജ്ഞാതൻ വെടിയുതിർത്തത്.
കോർപ്പറേറ്റ് ഡ്രൈവിനും പ്രോഗ്രസ് അവന്യൂവിനും സമീപമുള്ള പബിലെ നിശാ പാര്‍ട്ടിക്കിടെയാണ് അക്രമി എത്തിയത്. വെടിയുതിര്‍ത്ത ശേഷം ഇയാൾ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തോക്ക് കയ്യിലുള്ളതിനാൽ കൂടുതൽ ആക്രമണങ്ങൾ പ്രതീക്ഷിച്ച് ഇയാൾക്കായി വ്യാപക തെരച്ചിൽ നടത്തുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം