
ദില്ലി: പ്രശസ്ത പോപ് ഗായികയും ഹോളിവുഡ് താരവുമായ റിഹാന ഇന്ത്യൻ സർക്കാരിനെ പിടിച്ചുലച്ചെന്ന ട്വീറ്റിന് ലൈക്ക് ചെയ്ത് ട്വിറ്റർ സിഇഒ ജാക്ക് ഡോർസി. മാധ്യമ പ്രവർത്തക കേരൻ അറ്റിയയുടെ ട്വീറ്റാണ് ജാക്ക് ലൈക്ക് ചെയ്തത്.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട സിഎന്‍എന്‍ വാര്‍ത്ത പങ്കുവച്ചുള്ള റിഹാനയുടെ ട്വീറ്റ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. എന്തുകൊണ്ടാണ് ഇതിനേക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യാത്തതെന്നാണ് കർഷക സമരത്തെക്കുറിച്ച് റിഹാന ചോദിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ റിഹാനയുടെ ട്വീറ്റ് വൈറലാവുകയായിരുന്നു. നിരവധിപ്പേര്‍ റിഹാനയെ പിന്തുണച്ച് കര്‍ഷക സമരത്തിന് പിന്തുണ നല്‍കുമ്പോള്‍ മറ്റൊരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് രൂക്ഷമായ വിമര്‍ശനവും റിഹാന നേരിടുന്നുണ്ട്. ഇന്ത്യയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം റിഹാനയ്ക്കെതിരെ എതിർപ്പുമായി രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam