സമൂഹമാധ്യമത്തിൽ ഇറാൻ അനുകൂല പോസ്റ്റ്: ബഹ്റൈനിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Mar 04, 2026, 12:17 AM IST
Bahrain

Synopsis

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന് അനുകൂലമായി സംസാരിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിന് രണ്ട് പേരെ ബഹ്‌റൈനിൽ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്

ദുബായ്: പൊതു ക്രമസമാധാന നിയമങ്ങൾ ലംഘിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ഉള്ളടക്കം പങ്കുവെച്ചതിന് രണ്ട് പേരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.27-ഉം 37-ഉം വയസ്സുള്ള രണ്ട് വ്യക്തികളെയാണ് ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് പിടികൂടിയത്. രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിൽ ലൈവ് വീഡിയോകളും ദൃശ്യങ്ങളും വ്യക്തിഗത അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. പശ്ചിമേഷ്യൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇറാന് അനുകൂലമായി സംസാരിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തതാണ് കുറ്റമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജന വികാരം ഇളക്കിവിടുന്നതും നിയമവിരുദ്ധവുമായ ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി തുടരുമെന്നും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ബഹ്റൈനിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗികമല്ലാത്ത കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെക്കരുതെന്നും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിപിഎം പ്രവർത്തകർ പോലും പങ്കെടുത്തില്ല, പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിക്ക് 'ഒഴിഞ്ഞ സദസ്', പത്തിൽ താഴെ കാണികൾ മാത്രം! ആളില്ലാ കസേരകൾക്ക് മുന്നിൽ ഉദ്ഘാടനം
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും സന്തോഷവാർത്ത; ദുബായിലെ പ്രവാസി മലയാളികളടക്കം സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ കിട്ടും