പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും സന്തോഷവാർത്ത; ദുബായിലെ പ്രവാസി മലയാളികളടക്കം സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ കിട്ടും

Published : Mar 03, 2026, 11:36 PM IST
dubai

Synopsis

ഈദുൽ ഫിത്തർ പ്രമാണിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ടു. മാർച്ച് 17-ന് ശമ്പളം അക്കൗണ്ടുകളിൽ എത്തും. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഈദ് ആഘോഷങ്ങൾക്ക് മുൻകൂട്ടി തയ്യാറെടുക്കാൻ സാധിക്കും.

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായിരിക്കെ ഈദ് ആഘോഷം പൊടിപൊടിക്കാനുള്ള ഒരുക്കത്തിൽ ദുബായ്. വരാനിരിക്കുന്ന ഈദുൽ ഫിത്തർ ആഘോഷങ്ങൾ പ്രമാണിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്യാൻ ദുബായ് ഭരണാധികാരി ഉത്തരവിട്ടു. സാധാരണ ലഭിക്കുന്ന തീയതിക്ക് മുൻപായി മാർച്ച് 17-ന് തന്നെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തും. ഈദ് ആഘോഷങ്ങൾക്കായി കുടുംബങ്ങൾക്കും ജീവനക്കാർക്കും മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്നതിനും സാമ്പത്തികമായ സൗകര്യം ഒരുക്കുന്നതിനുമാണ് ഈ തീരുമാനം. ദുബായ് ഗവൺമെന്റിന് കീഴിലുള്ള വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും മുഴുവൻ ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. ഭരണാധികാരികളുടെ ഈ തീരുമാനം പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ജീവനക്കാർക്ക് വലിയ ആശ്വാസമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു യാത്രാ വിമാനം ആക്രമണത്തിൽ തകർത്തു, ചിത്രം പങ്കുവച്ച് ഇറാൻ മാധ്യമങ്ങൾ; അമേരിക്കൻ-ഇസ്രയേലി ആക്രമണമെന്നും ആരോപണം
'ആക്രമണത്തിൽ മകളും മരുമകനും ഉടൻ മരിച്ചു, ഖമനെയി മരിച്ചത് ആക്രമണം നടത്തിയ ദിവസമല്ല'; വെളിപ്പെടുത്തി ഇന്ത്യയിലെ പ്രതിനിധി