പ്രീതി പട്ടേലിനെതിരെ വംശീയാധിക്ഷേപം; പ്രതികള്‍ക്ക് ജയില്‍ ശിക്ഷ

By Web TeamFirst Published Aug 13, 2021, 9:22 PM IST
Highlights

പ്രീതി പട്ടേലിന്റെ കൊവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഹെന്‍ഡേഴ്‌സണ്‍ വംശീയവും അശ്ലീലവുമായ വീഡിയോ നിര്‍മ്മിക്കുകയായിരുന്നു. വീഡിയോ ക്ലോസ്ഡ് സ്‌നാപ് ചാറ്റ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.
 

ലണ്ടന്‍: ബ്രിട്ടന്‍ ഹോം സെകട്ടറി പ്രീതി പട്ടേലിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് ജയില്‍ ശിക്ഷ. 30കാരനായ ജെയ്ക്ക് ഹെന്‍ഡേഴ്‌സണ്‍, 26കാരനായ റോബര്‍ട്ട് കുമ്മിങ് എന്നിവരെയാണ് മാന്‍സ്ഫീല്‍ഡ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. പ്രീതി പട്ടേലിന്റെ കൊവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഹെന്‍ഡേഴ്‌സണ്‍ വംശീയവും അശ്ലീലവുമായ വീഡിയോ നിര്‍മ്മിക്കുകയായിരുന്നു. വീഡിയോ ക്ലോസ്ഡ് സ്‌നാപ് ചാറ്റ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.

ഇതേ വീഡിയോ കുമ്മിങ്‌സും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഹെന്‍ഡേഴ്‌സനെ 10 ആഴ്ചയും കുമ്മിങ്ങിനെ ആറ് ആഴ്ചയുമാണ് ശിക്ഷിച്ചത്. മദ്യപിച്ച് ബോധമില്ലാതെയാണ് വംശീയ പരാമര്‍ശം നടത്തിയതെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇരുവരുടെയും കമന്റുകള്‍ തമാശയായിരുന്നില്ലെന്നും വംശീയ സംഘങ്ങളുടെ സ്വാധീന ഫലമായാണ് ഇത്തരമൊരു വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചതെന്നും കോടതി നിരീക്ഷിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!