ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം: ആശങ്ക, ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് യുഎഇ

Published : Jun 22, 2025, 06:16 PM IST
Flag of UAE

Synopsis

മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ആത്മാർഥമായ ഇടപെടൽ നടത്തണമെന്ന് ഐക്യരാഷ്ട്രസഭയോടും യുഎൻ സുരക്ഷാ കൗൺസിലിനോടും അഭ്യർത്ഥിച്ചു.

ദുബൈ: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം മൂർച്ഛിക്കുന്നതിലും ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആശങ്ക പ്രകടിപ്പിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും മേഖലയെ കൂടുതൽ അസ്ഥിരതയിലേക്ക് വലിച്ചിഴയ്ക്കുന്ന നടപടികൾ ഒഴിവാക്കാനും സംഘർഷം അവസാനിപ്പിക്കണമെന്നും യുഎഇ വ്യക്തമാക്കി. 

നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം. വിനാശകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് മേഖലയെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കുന്നതിന് പരിഹാര ശ്രമങ്ങൾ ശക്തമാക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതായും യുഎഇ പറഞ്ഞു. മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ആത്മാർഥമായ ഇടപെടൽ നടത്തണമെന്ന് ഐക്യരാഷ്ട്രസഭയോടും യുഎൻ സുരക്ഷാ കൗൺസിലിനോടും അഭ്യർത്ഥിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്