
അബുദാബി: വ്യോമപ്രതിരോധ സേനയുടെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന വീഡിയോ പുറത്തുവിട്ട് യുഎഇ. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും ‘ഏറ്റവും കടുത്ത നിശ്ചയദാർഢ്യത്തോടെ’ നേരിടാൻ സജ്ജമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് 18 ചൊവ്വാഴ്ച വൈകുന്നേരം ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിച്ചതിന് പിന്നാലെയാണ് വ്യോമസേനയുടെ പ്രവർത്തന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ മന്ത്രാലയം പുറത്തുവിട്ടത്.
ചൊവ്വാഴ്ച രാജ്യത്തിന് നേരെ എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളിൽ ആദ്യത്തേത് യുഎഇ സമുദ്ര അതിർത്തിക്ക് പുറത്തും രണ്ടാമത്തേത് സമുദ്ര അതിർത്തിക്കുള്ളിലുമാണ് പതിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 6.52-നാണ് മിസൈൽ ഭീഷണിയെ തുടർന്ന് രാജ്യത്തെ നിവാസികളുടെ മൊബൈൽ ഫോണുകളിൽ അടിയന്തര ജാഗ്രതാ നിർദ്ദേശം എത്തിയത്. ‘ഉടൻ തന്നെ തൊട്ടടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക’ എന്നായിരുന്നു മുന്നറിയിപ്പ് സന്ദേശം. ജൂലൈ 12ന് ശേഷം രാജ്യത്ത് ഇത്തരമൊരു മുന്നറിയിപ്പ് സന്ദേശം വരുന്നത് ഇതാദ്യമായതിനാൽ ജനങ്ങൾ ഏറെ ജാഗ്രത പാലിച്ചിരുന്നു. രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണമായും സുരക്ഷിതമാണെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
في كل مهمة، تثبت القوات الجوية الإماراتية وأنظمتها الدفاعية كفاءتها واقتدارها، وتجسّد قوةً وطنيةً راسخة، قادرةً على حماية سماء الوطن والرد بكل حزم في صون أمنه واستقراره.#وزارة_الدفاع #وزارة_الدفاع_الإماراتية#MOD#UAEMinistryOfDefence pic.twitter.com/QyRTuTcPer
— وزارة الدفاع |MOD UAE (@modgovae) August 18, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam