യുഎഇയിൽ ഔദ്യോഗിക പരിശീലനത്തിനിടെ സൈനികന് വീരമൃത്യു

Published : Jun 28, 2026, 05:30 PM IST
uae flag

Synopsis

യുഎഇയിൽ ഔദ്യോഗിക പരിശീലനത്തിനിടെ സൈനികന് വീരമൃത്യു. യുഎഇ സായുധ സേനയിലെ ഫസ്റ്റ് സോൾജിയർ പദവിയിലുള്ള ഈസ ഗുലൂം അൽ ബലൂഷിയാണ് ശനിയാഴ്ച മരണപ്പെട്ടതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

ദുബായ്: യുഎഇയിൽ ഔദ്യോഗിക സൈനിക പരിശീലന ദൗത്യത്തിനിടെ സ്വദേശി സൈനികൻ വീരമൃത്യു വരിച്ചു. യുഎഇ സായുധ സേനയിലെ ഫസ്റ്റ് സോൾജിയർ പദവിയിലുള്ള ഈസ ഗുലൂം അൽ ബലൂഷിയാണ് ശനിയാഴ്ച മരണപ്പെട്ടതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

രാജ്യത്തിനകത്ത് നടന്ന നിശ്ചിത പരിശീലന ചുമതലകൾ നിർവ്വഹിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ധീരനായ സൈനികന്‍റെ വിയോഗത്തിൽ യുഎഇ പ്രതിരോധ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അനുശോചനം അറിയിക്കുകയും ചെയ്തു. വീരമൃത്യു വരിച്ച സൈനികന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും മന്ത്രാലയം പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനത്ത മഴയ്ക്കിടെ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ കുട്ടികളടക്കം അഞ്ചുപേർ മരിച്ചു; വൻ ദുരന്തത്തിന്‍റെ ആഘാതത്തിൽ യെമൻ
സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ദാരുണ അപകടം, മലയാളികൾ സഞ്ചരിച്ച കാർ പലവട്ടം കരണം മറിഞ്ഞ് താഴ്ചയിലേക്ക് വീണു, രണ്ടുപേർ മരിച്ചു