
ലണ്ടൻ: പാൻ മസാല ചവയ്ക്കുന്ന ശീലം ഇന്ത്യയിൽ വളരെ വലിയൊരു വിഭാഗം ജനങ്ങൾക്കുമുണ്ട്. പാൻ മസാല ചവച്ച് പരിസരം നോക്കാതെ തുപ്പിവയ്ക്കുന്ന ശീലവും ഇന്ത്യയിൽ പൊതുവേ കണ്ടുവരുന്നതാണ്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ ചെല്ലുമ്പോഴോ, വികസിത രാജ്യങ്ങളിലെത്തുമ്പോഴോ ഇന്ത്യാക്കാർ ആ നാടുകളിലെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരാണെന്നും പറയാറുണ്ട്.
എന്നാൽ ഇംഗ്ലണ്ടിലെ ലൈസെസ്റ്റർ സിറ്റിയിൽ ചെന്നാൽ ഇന്ത്യാക്കാരെ കുറിച്ചിപ്പോൾ അത്ര നല്ല അഭിപ്രായമല്ല. പാൻ മസാലയുടെ സ്ഥിരം ഉപഭോക്താക്കളായ ഇന്ത്യാക്കാരിൽ ചിലർ പൊതുനിരത്തിൽ തുപ്പിയിടുന്നത് പതിവാക്കിയതോടെയാണിത്.
നടപ്പാതയിലും വഴിയോരത്തും തുപ്പിയിട്ടാൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് നഗരത്തിൽ സൈൻ ബോർഡ് വച്ചു. അതിൽ ഇംഗ്ലീഷിന് പുറമെ ഗുജറാത്തി ഭാഷയും ഉണ്ട്. പാൻ മസാലയുടെ പ്രദേശത്തെ പ്രധാന ഉപഭോക്താക്കൾ ഇവരാണെന്നറിഞ്ഞ് കൂടിയാണ് ഈ നീക്കം.
ഇപ്പോൾ 12 ലക്ഷം ഇന്ത്യാക്കാർ യുകെയിൽ താമസിക്കുന്നുണ്ടെന്നാണ് വിവരം. ഇതിൽ തന്നെ ആറ് ലക്ഷം പേരും ഗുജറാത്തിൽ നിന്നുള്ളവരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam