കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൺ: റഷ്യൻ ബാങ്കുകളെ ബഹിഷ്കരിക്കും

Published : Feb 24, 2022, 11:40 PM ISTUpdated : Feb 24, 2022, 11:45 PM IST
കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൺ: റഷ്യൻ ബാങ്കുകളെ ബഹിഷ്കരിക്കും

Synopsis

പ്രധാന റഷ്യൻ കമ്പനികളെയും സർക്കാരിനേയും യു.കെ വിപണികളിൽ ധനസമാഹരണം നടത്തുന്നതിൽ നിന്നും പണം കടം വാങ്ങുന്നതിൽ നിന്നും തടയും.  

ലണ്ടൻ: റഷ്യക്കെതിരെ നിർണായക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൺ. ബ്രിട്ടീഷ് പാ‍ർലമെന്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് യുക്രൈൻ അധിനിവേശത്തിൻ്റെ പേരിൽ റഷ്യക്കെതിരെ അതിശക്തമായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് ആയി ഉപയോ​ഗിക്കുന്ന സ്വിഫ്റ്റ് പേയ്‌മെന്റുകളിൽ നിന്ന് റഷ്യയെ ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പാർലമെൻ്റിനെ അറിയിച്ചു.

  • എല്ലാ പ്രധാന റഷ്യൻ ബാങ്കുകളുടേയും ആസ്തികൾ മരവിപ്പിക്കുകയും യുകെയിൽ ഇവരുടെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കുകയും ചെയ്യും.
  • പ്രമുഖ റഷ്യൻ ധനകാര്യസ്ഥാപനമായ  VTB ബാങ്കിന്റെ പൂർണ്ണവും ഉടനടി മരവിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
  • പുട്ടിനുമായും റഷ്യൻ സർക്കാരുമായും അടുത്ത ബന്ധമുള്ള നൂറ് വ്യക്തികളുടെ യു.കെയിലെ വ്യക്തിപരമായ നിക്ഷേപങ്ങളും ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സ്വത്തുക്കളും മരവിപ്പിക്കും.
  • റഷ്യൻ വിമാനക്കമ്പനിയായ എയ്‌റോഫ്ലോട്ട് എയർലൈൻസിന് യുകെയിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തും.
  • റഷ്യക്കാർക്ക് യുകെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിന് പരിധി ഏർപ്പെടുത്തും.  

 

55848

Russia Ukraine Crisis : കയ്യിൽ പണമില്ല, പടിഞ്ഞാറൻ യുക്രൈയിനിലേക്ക് പോകാനാവില്ല; ആശങ്കയിൽ മലയാളി വിദ്യാർത്ഥികൾ

Ukraine : 'റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗമില്ലായിരുന്നു'; യുക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് പുടിന്‍

Russia Ukraine Crisis : അടിയന്തരമായി വെടിനിർത്തൽ ഉണ്ടാകണം, ചര്‍ച്ച നടത്തണം; പുടിനെ ഫോണില്‍ വിളിച്ച് മോദി

Ukraine crisis : ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി, ന്യായീകരിച്ച് പുടിന്‍; കുരുതിക്കളമായി യുക്രൈൻ...
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരിത്രപരമായ നീക്കം, ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു സൗദി അറേബ്യയും അമേരിക്കയും, പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന പങ്കാളിത്തം
ഭീകരവാദ സംഘത്തെ അറസ്റ്റ് ചെയ്തെന്ന റിപ്പോർട്ടുകൾ തെറ്റെന്ന് കുവൈത്ത്; പ്രചാരണങ്ങൾ തള്ളി ആഭ്യന്തര മന്ത്രാലയം