റഷ്യയും യുക്രൈനും തമ്മിലുള്ള പോരാട്ടം സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ച നടന്നുവെന്ന് വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍. യു എസ് സ്റ്റേറ്റ് സെക്രട്ടറിവിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് മന്ത്രി വ്യക്തമാക്കി.
- Home
- News
- International News
- Ukraine crisis : ആദ്യ ദിന യുദ്ധം അവസാനിപ്പിച്ച് റഷ്യ, വിജയകരമെന്ന് സൈന്യം; കുരുതിക്കളമായി യുക്രൈൻ
Ukraine crisis : ആദ്യ ദിന യുദ്ധം അവസാനിപ്പിച്ച് റഷ്യ, വിജയകരമെന്ന് സൈന്യം; കുരുതിക്കളമായി യുക്രൈൻ

റഷ്യ യുദ്ധം പ്രഖ്യാപിച്ച് 13 ആം മണിക്കൂറിൽ എത്തുമ്പോൾ നൂറിലധികം മരണം,മിസൈൽ വർഷം, കൂട്ടപലായനം. ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണ് യുക്രൈൻ.
ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ച
ആദ്യ ദിന യുദ്ധം റഷ്യ അവസാനിപ്പിച്ചു
യുക്രൈനിലെ ചെര്‍ണോബില്‍ പിടിച്ചെടുത്തുകൊണ്ട് ആദ്യ ദിന യുദ്ധം റഷ്യ അവസാനിപ്പിച്ചു. ചെര്‍ണോബിലിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ നിയന്ത്രണം എറ്റെടുത്ത് യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചു.
ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിന് സ്ലോവാക്യ സഹകരിക്കും
ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിന് സ്ലോവാക്യ സഹകരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മന്ത്രി സ്ലോവാക്യൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. ഒഴിപ്പിക്കൽ നടപടികൾക്ക് എല്ലാ സഹകരണവും നൽകുമെന്ന് സ്ലോവാക്യൻ വിദേശകാര്യ മന്ത്രി ഉറപ്പ് നല്‍കി.
ചെർണോബിൽ ആണവനിലയമടക്കം പിടിച്ചെടുത്ത് റഷ്യ
ചെർണോബിൽ ആണവനിലയമടക്കം റഷ്യ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന വിവരം. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചെർണോബിലിൽ പോരാട്ടം അവസാനിച്ചെന്നും പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലായെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
യുക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് പുടിന്‍
റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. റഷ്യയുടെ പരമാധികാരം സംരക്ഷിക്കാൻ ഇതേ മാർഗമുണ്ടായിരുന്നുള്ളു എന്ന് പുടിൻ പറയുന്നു.
പൗരന്മാരുടെ സുരക്ഷയാണ് പ്രധാനമെന്ന് വിദേശകാര്യ മന്ത്രാലയം
ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. യുക്രൈയിന് പുറത്ത് വിമാനങ്ങൾ എത്തിക്കാനാണ് ശ്രമം. കൺട്രോൾ റൂമിൻ്റെ പ്രവർത്തനം ഊർജ്ജിതമാക്കി. യുക്രൈൻ എംബസിയിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കീവിലെ എംബസി അടയ്ക്കില്ല. പൗരന്മാരെ പാർപ്പിക്കാൻ കൂടുതൽ സൗകര്യം ഒരുക്കും. യുക്രൈയിൻ്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ പൗരന്മാർക്ക് നിർദ്ദേശം നൽകും. ഇതുവരെ ഒഴിപ്പിച്ചത് നാലായിരം പേരെയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അമേരിക്കൻ പ്രസിഡൻ്റിന്‍റെ വാർത്താസമ്മേളനം
അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഇന്ത്യൻ സമയം രാത്രി 10.30ന് വാർത്താസമ്മേളനം നടത്തും
കീവിലെ എയർഫീൽഡ് റഷ്യ പിടിച്ചെടുത്തു
കീവിലെ എയർഫീൽഡ് റഷ്യ പിടിച്ചെടുത്തുവെന്ന് യുക്രൈൻ പ്രസിഡൻ്റ് സെലൻസ്കി.
ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കണം
യുക്രൈനിൽ നിന്ന് ഒഴിപ്പിക്കേണ്ടത് ഇരുപതിനായിരം ഇന്ത്യക്കാരെയെന്ന് വിദേശകാര്യ മന്ത്രാലയം.
കീവിലെ എംബസി അടക്കയ്ക്കില്ല
കീവിലെ എംബസി അടക്കയ്ക്കില്ലെന്ന് ഇന്ത്യ. പൗരന്മാരെ പാർപ്പിക്കാൻ കൂടുതൽ സൗകര്യം ഒരുക്കും. യുക്രൈൻ്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ നിർദ്ദേശം നൽകും. ഇതുവരെ ഒഴിപ്പിച്ചത് നാലായിരം പേരെ.
ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വിപുലമായ പദ്ധതി
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ പദ്ധതികളുമായി വിദേശകാര്യ വകുപ്പ്. യുക്രൈൻ എംബസിയിലും കൺട്രോൾ റൂം തുറന്നു, റഷ്യൻ ഭാഷ സംസാരിക്കാൻ അറിയുന്ന ആളുകളെ ഒഴിപ്പിക്കൽ ദൗത്യത്തിനായി നിയോഗിച്ചു.
യൂറോപ്യൻ യൂണിയന് റഷ്യയുടെ മുന്നറിയിപ്പ്
യൂറോപ്യൻ യൂണിയൻ ഉപരോധത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ.
ചെർണോബിലിൽ ഏറ്റുമുട്ടൽ
യുക്രൈൻ സൈനയും റഷ്യൻ സൈന്യവും ചെർണോബിൽ ആണവ പ്ലാൻ്റിന് അടുത്ത് ഏറ്റുമുട്ടുന്നു.
ഇന്ത്യൻ രക്ഷാ ദൗത്യം നാല് രാജ്യങ്ങൾ വഴി
ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെയായിരിക്കും ഇന്ത്യൻ പൗരന്മാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്നത്. ഇന്ത്യക്കാരെ സഹായിക്കാൻ ടീമുകൾ അതിർത്തികളിലേക്ക് അയച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം.
എംഇഎ സംഘം യുക്രൈൻ അതിർത്തിയിലേക്ക്
ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രത്യേക സംഘങ്ങൾ യുക്രൈൻ അതിർത്തികളിലേക്ക്. നാലു രാജ്യങ്ങൾ വഴിയായിരിക്കും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്.
നോര്‍ക്കയില്‍ ബന്ധപ്പെട്ടത് 468 വിദ്യാര്‍ഥികള്‍
നോര്‍ക്കയില്‍ ബന്ധപ്പെട്ടത് 468 വിദ്യാര്‍ഥികള്‍
യുക്രൈനില്‍ നിന്ന് നോര്‍ക്ക റൂട്ട്‌സുമായി ഇന്ന് ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍. ഒഡീസ നാഷണല്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നവരാണ് ഏറ്റവും കൂടുതല്‍. 200 പേര്‍ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. വിമാനങ്ങള്‍ മുടങ്ങിയതു മൂലം വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഉക്രൈനിലെ മലയാളി പ്രവാസി സംഘടനകളുമായും വിവരങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുന്നതായി നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു.
കീവിൽ സേനകൾ ഏറ്റമുട്ടുന്നു
കീവിൽ റഷ്യൻ സേനയും യുക്രൈൻ സൈന്യവും തമ്മിൽ ഏറ്റമുട്ടുന്നു.
മോദി പുടിനുമായി സംസാരിക്കും
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്ലാദമിർ പുടിനുമായി സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുമായി സംസാരിക്കാമെന്ന് അറിയിച്ചതെന്നാണ് വിവരം.
യൂറോപ്പിൽ ഗോതമ്പ് വില ഉയരുന്നു
റഷ്യ യുക്രൈൻ ആക്രമണം തുടങ്ങിയതിന് പിന്നാലെ യൂറോപ്പിൽ ഗോതമ്പ് വില ഉയരുന്നു.
ഇന്ത്യൻ രക്ഷാപ്രവർത്തനം ഹംഗറി വഴി
ഹംഗറി വഴി രക്ഷാപ്രവർത്തനം നടത്താൻ ഇന്ത്യൻ നീക്കം. യുക്രൈനിൽ നിന്ന് ഹംഗറി വഴി പൗരന്മാരെ തിരിച്ചെത്തിക്കാനാണ് ശ്രമം. ഇതിനായുള്ള നടപടികൾ തുടങ്ങിയെന്ന് ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിക്കുന്നു.