ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ അന്വേഷണം

Published : Apr 17, 2023, 07:10 PM ISTUpdated : Apr 20, 2023, 06:06 PM IST
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ അന്വേഷണം

Synopsis

ഭാര്യ അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിക്ക് ബജറ്റ് 'ആനൂകൂല്യം' ലഭിക്കുമെന്ന പരാതിയിലാണ് അന്വേഷണം

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാർലമെന്‍റ് സമിതിയുടെ അന്വേഷണം. ഭാര്യ അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിക്ക് ബജറ്റ് 'ആനൂകൂല്യം' ലഭിക്കുമെന്ന പരാതിയിലാണ് അന്വേഷണമെന്ന് ബി ബി സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബജറ്റിലെ നയപരമായ മാറ്റങ്ങളിലൂടെ ഭാര്യ അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിക്ക് പ്രയോജനം ലഭിക്കുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് പാർലമെന്‍റ് സമിതി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തുന്നത്.

 

വന്ദേഭാരത് സ്വാഗതം ചെയ്ത് മന്ത്രി വി ശിവൻകുട്ടി; 'കണ്ണടച്ച് ഇരുട്ടാക്കരുത്', ചിലത് പറയാനുണ്ട്!

അതേസമയം 2022 ഒക്ടോബർ മാസത്തിലാണ് ഇന്ത്യൻ വംശജനായ റിഷി സുനക്ക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. വിൻസ്റ്റൺ ചർച്ചിലും, ഹരോൾഡ് വിൽസണും, മാർഗരറ്റ് താച്ചറും എല്ലാം ഇരുന്ന കസേരയിലേക്ക് ആദ്യമായാണ് ഒരിന്ത്യൻ വംശജൻ സ്ഥാനാരോഹിതനായത്. ലോകത്തിലേറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നിന്റെ ഭരണ ചക്രമാണ് സുനകിന്റെ കയ്യിലെത്തിയത്. വിശാല ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ച് ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടണിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂർവികർ. ഉഷയുടേയും യശ് വീർ സുനകിന്റെയും മൂത്ത മകനായി 1980 ൽ ആണ് ഋഷി സുനക്ക് ജനിച്ചത്. ചരിത്രത്തിൽ ആദ്യമായി ഒരു ഏഷ്യക്കാരൻ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്തെത്തി എന്ന നേട്ടവും അന്ന് ഋഷി സ്വന്തമാക്കി. ഇന്ത്യൻ വംശജൻ മാത്രമല്ല ഇന്ത്യയുടെ മരുമകൻ കൂടെയാണ് ഋഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷിത മൂത്തിയുടെ ഭർത്താവാണ് അദ്ദേഹം.. യുഎസിലെ സ്റ്റാൻഫഡ് ബിസിനസ് സ്കൂളിൽ വച്ചാണ് ഋഷി അക്ഷതയെ പരിചയപ്പെടുന്നത്. ഇരുവരുടേയും സൌഹൃദം വൈകാതെ പ്രണയമായി. 2009ലായിരുന്നു വിവാഹം. ഇവരുടെ മക്കളുടെ പേരിലും കാണാം ഇന്ത്യൻ ടച്ച്. കൃഷ്ണ, അനൗഷ്ക. ഋഷിയുടെ രാഷ്ട്രീയപ്രവേശനത്തിന് ഉറച്ച പിന്തുണയുമായി ഭാര്യ അക്ഷതയും നാരായണ മൂർത്തിയും കൂടെയുണ്ടായിരുന്നു.

PREV
click me!

Recommended Stories

കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം
മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ