
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ പ്രതികരണവുമായി യുക്രൈൻ. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനോടകം തന്നെ ദുർബലമായ സുരക്ഷാ അന്തരീക്ഷത്തെ കൂടുതൽ അസ്ഥിരപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കണമെന്നും നയതന്ത്ര തലത്തിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചത്. 26 വിനോദസഞ്ചാരികളെയാണ് തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇന്നലെ ഇന്ത് തിരിച്ചടിച്ചു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് സ്ഥലങ്ങളിലെ ഭീകര ക്യാമ്പുകളാണ് മിസൈൽ ആക്രമണത്തിൽ തകർത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam