ഒറ്റ നിമിഷത്തിൽ വിമാനത്തിൽ അപ്രതീക്ഷിത അടിപൊട്ടി! ഞെട്ടി യാത്രക്കാർ, വില്ലൻ 16 കാരൻ, ഒടുവിൽ പൈലറ്റിൻ്റെ ബുദ്ധി

Published : Jan 09, 2024, 12:22 AM IST
ഒറ്റ നിമിഷത്തിൽ വിമാനത്തിൽ അപ്രതീക്ഷിത അടിപൊട്ടി! ഞെട്ടി യാത്രക്കാർ, വില്ലൻ 16 കാരൻ, ഒടുവിൽ പൈലറ്റിൻ്റെ ബുദ്ധി

Synopsis

സംഭവം യാത്രക്കാർക്കുണ്ടാക്കിയ സമയനഷ്ടം ചെറുതല്ല

ഒട്വാവ: യാത്രക്കാർക്കിടയിൽ പെട്ടെന്നുണ്ടായ സംഘ‌ർഷത്തെ തുടർന്ന് പൈലറ്റ് വിമാനത്തിന്‍റെ വഴി തിരിച്ചുവിട്ടു. കാനഡയിലെ വിമാനത്തിനകത്താണ് അനിഷ്ട സംഭവങ്ങളുണ്ടായത്. യാത്രക്കിടെ ഗ്രാൻഡെ പ്രേരിയിൽ നിന്നുള്ള 16 കാരൻ കുടുബാംഗമായ മധ്യവയസ്കനെ മർദിച്ചതോടെയാണ് എയർ കാനഡ വഴി തിരിച്ചു വിട്ടത്. ഞായറാഴ്ചയാണ് യാത്രക്കാരെ കുഴക്കിയ സംഭവമുണ്ടായത്. റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ റിപ്പോർട്ട് പ്രകാരം കാനഡയിലെ ടൊറന്റോയിൽ നിന്നും കാൽഗറിക്ക് പോവുകയായിരുന്ന എയർ കാനഡ ഫ്ലൈറ്റ് 137 ലാണ് സംഭവം. ഉച്ചക്ക് ഏകദേശം പന്ത്രണ്ടരയോടെ വിന്നിപെഗിലേക്കുള്ള വിമാനം വഴിതിരിച്ച് വിടുകയാണെന്ന അറിയിപ്പ്  വിന്നിപെഗ് റിച്ചാർഡ്‌സൺ ഇന്റർനാഷണൽ എയർപോർട്ടിന് ലഭിച്ചു. വളരെ അപ്രതീക്ഷിതമായി വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ മറ്റൊരുയാത്രക്കാരനെ അക്രമിച്ചതിലാണ് വഴിതിരിച്ച് വിടുന്നതെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.

സ്റ്റാലിൻ ഡാ, 2 ദിവസത്തിൽ തമിഴ്നാട്ടിൽ അത്ഭുതം! ഒഴുകിയെത്തിയത് 7 ലക്ഷം കോടിയോളം നിക്ഷേപം, 27 ലക്ഷം തൊഴിലവസരം

എയർലൈൻ ജീവനക്കാരും സഹയാത്രികരും ചേർന്ന് വളരെ പണിപെട്ടാണ് 16 കാരനെ തടഞ്ഞതെന്ന് എയർലൈൻ അധികൃതർ പറയുന്നു. നിസ്സാര പരിക്കുകളുണ്ടായ മധ്യവയസ്കന് പ്രാഥമിക ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ച കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം യാത്രക്കാർക്കുണ്ടാക്കിയ സമയനഷ്ടം ചെറുതല്ല. വഴി തിരിച്ച് വിട്ടതിനാൽ കാൽഗറിയിലേക്കുള്ള യാത്ര തുടരുന്നതിന് യാത്രക്കാർക്ക് ഏകദേശം മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടി വന്നു.

അതേസമയം എയർ കാനഡെയെ പറ്റിയുള്ള പരാതികൾ കൂടിവരികയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബെഡ്ഫോർഡ് ലേബർ എം പി മുഹമ്മദ് യസീൻ താൻ മുസ്ലീമായതിന്റെ പേരിൽ യാത്ര നിരസിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. "എന്റെ പേര് മുഹമ്മദ് എന്നായതിൽ അവരെന്റെ യാത്ര നിരസിച്ചു" എന്നായിരുന്നു മുഹമ്മദ് യസീന്റെ പരാതി. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയും പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ