പശ്ചിമേഷ്യൻ സംഘർഷത്തിനിടെ നിർണായക നീക്കം, സൗദി അറേബ്യയുമായി ആണവ കരാറിനൊരുങ്ങി അമേരിക്ക, യുറേനിയം സമ്പുഷ്ടീകരണത്തിനും വഴി തുറന്നേക്കും

Published : Jul 22, 2026, 12:58 PM IST
Donald Trump with Saudi Crown Prince

Synopsis

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ അമേരിക്ക സൗദി അറേബ്യയുമായി ഒരു ചരിത്രപരമായ സിവിൽ ആണവ കരാറിന് തയ്യാറെടുക്കുന്നു. 30 വർഷത്തെ ഈ കരാർ പ്രകാരം സൗദിയിൽ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്‍റ് നിർമ്മിക്കാൻ അമേരിക്കൻ കമ്പനികൾക്ക് അനുമതി ലഭിച്ചേക്കാം. ഹൂതി വിമതരുടെ ഭീഷണികൾക്കിടയിലാണ് ഈ സുപ്രധാന നയതന്ത്ര നീക്കം നടക്കുന്നത്.

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയുമായി ചരിത്രപരമായ സിവിൽ ആണവ കരാറിന് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കരാർ പൂർണ്ണമായി അംഗീകരിക്കപ്പെടുകയും പ്രഖ്യാപിക്കുകയും ചെയ്താൽ അമേരിക്കൻ ആണവ വ്യവസായ മേഖലയ്ക്ക് ശതകോടിക്കണക്കിന് ഡോളറിന്‍റെ ലാഭമുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോര്‍ട്ട് ചെയ്തു.

30 വർഷത്തെ ദീർഘകാല സിവിൽ ആണവ സഹകരണ കരാറിലാണ് അമേരിക്കയും സൗദി അറേബ്യയും ഒപ്പുവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന പഠനത്തിന് ശേഷം അനുയോജ്യമെന്ന് കണ്ടാൽ സൗദി അറേബ്യയിൽ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്‍റ് നിർമ്മിക്കാൻ അമേരിക്കൻ കമ്പനികൾക്ക് കരാർ അനുമതി നൽകും. വരും ദിവസങ്ങളിൽ അമേരിക്കൻ കോൺഗ്രസിന് മുൻപാകെ ഇളവുകളോടെ കരാർ സമർപ്പിക്കുമെങ്കിലും കരാർ പ്രാബല്യത്തിൽ വരാൻ കോൺഗ്രസിന്റെ മുൻകൂറായുള്ള പ്രത്യേക അനുമതി നിർബന്ധമില്ല. മേഖലയിലെ സുരക്ഷാ ഭീഷണികൾ വർദ്ധിച്ചു വരുന്നതിനിടെയാണ് നയതന്ത്ര പ്രാധാന്യമുള്ള ഈ നീക്കം. 

അതേസമയം ഗൾഫ് മേഖലയ്ക്ക് അപ്പുറത്തേക്ക് യുദ്ധം വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഹൂതി വിമതർ സൗദി തുറമുഖങ്ങൾക്ക് മേൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയും ഇസ്രായേലും ഇറാന് നേരെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം മാറിനിന്ന ഹൂതികൾ കഴിഞ്ഞ ആഴ്ച സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം നടത്തിയതോടെ 2022-ൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ അപകടത്തിലായിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന്റെ അടുത്ത 'ഇടിത്തീ' പ്രഖ്യാപനം; ഏറ്റവും ബാധിക്കുക ഇന്ത്യയെത്തന്നെ ! അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
ഭൂകമ്പത്തിന് പിന്നാലെ വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം, കൂടുതൽ പേരിൽ രോഗബാധയെന്ന് സംശയം