ടേക്ക് ഓഫിൽ ചട്ടലംഘനമുണ്ടോ? കാബൂൾ വിമാനത്താവള ദുരന്തം അന്വേഷിക്കുമെന്ന് അമേരിക്കൻ വ്യോമസേന

By Web TeamFirst Published Aug 18, 2021, 6:56 AM IST
Highlights

ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാതെ വിമാനങ്ങൾ പറത്തിയതിൽ ചട്ടലംഘനം ഉണ്ടോയെന്നാണ് അന്വേഷിക്കുക. ആയിരക്കണക്കിന് അഭയാർത്ഥികൾ റൺവേയിൽ നിറഞ്ഞിരിക്കെ അവർക്ക് ഇടയിലൂടെ സൈനിക വിമാനങ്ങൾ പറത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾ ആണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. 

വാഷിം​ഗ്ടൺ: ലോകത്തെ നടുക്കിയ കാബൂൾ വിമാനത്താവള ദുരന്തം അന്വേഷിക്കുമെന്ന് അമേരിക്കൻ വ്യോമസേന പ്രഖ്യാപിച്ചു. സൈനികവിമാനങ്ങളുടെ യന്ത്രഭാഗങ്ങളിൽ കുടുങ്ങി കൂടുതൽപ്പേർ മരിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തീരുമാനം. ജനക്കൂട്ടത്തിന് ഇടയിലൂടെ വിമാനം പറത്തിയത് അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനങ്ങൾ ഉയർത്തുകയാണ്.

ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാതെ വിമാനങ്ങൾ പറത്തിയതിൽ ചട്ടലംഘനം ഉണ്ടോയെന്നാണ് അന്വേഷിക്കുക. കാബൂൾ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും വെടിവെപ്പിലും വിമാനത്തിൽനിന്ന് വീണുമായി മരിച്ചവരുടെ എണ്ണം നാല്പത് കടന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!