
ടെഹ്റാൻ: ഇറാനിൽ വീണ്ടും യുഎസ് ആക്രമണം. തെക്കൻ ഇറാൻ നഗരങ്ങൾ ലക്ഷ്യമിട്ടായിരുന്നു രാത്രി അമേരിക്കയുടെ വ്യോമാക്രമണം. ഹോർമുസിൽ യുഎസിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർത്ത് വീഴ്ത്തിയതിനുള്ള മറുപടിയായാണ് യുഎസ് നീക്കം. ഇറാന്റെ വ്യോമ പ്രതിരോധ, റഡാർ സംവിധാനങ്ങൾ തകർത്തെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഒരു ആക്രമണത്തിനും മറുപടി നൽകാതെ വിടില്ലെന്ന് ഇറാനും വ്യക്തമാക്കി.
അതേസമയം, ഇറാൻ അതിർത്തിക്ക് സമീപമുള്ള വിദേശ സേനകൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. സൈനിക സേനകളുടെ സാന്നിധ്യം അവർക്ക് തന്നെ ഭീഷണിയാണെന്നും നിരന്തരമായ സുരക്ഷാ ഭീഷണിയിയുള്ളതിനാൽ അപകടത്തിൽ പെട്ടേക്കാമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. വിദേശ സേനകൾ മേഖല വിടണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരം അവർ ഇവിടെ നിന്നും പിൻവാങ്ങുക എന്നതാണ്. ഞങ്ങൾ നയതന്ത്ര തലത്തിലുള്ള പ്രശ്ന പരിഹാരത്തിനാണ് മുൻഗണന നൽകുന്നത്, എന്നാൽ മറ്റ് ഭാഷകളും ഞങ്ങൾക്ക് വഴങ്ങുമെന്നും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറഗാച്ചി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam