പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി; ഇറാന്റെ റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം, തിരിച്ചടിച്ച് ഇറാൻ

Published : Aug 31, 2026, 06:12 AM IST
US attack

Synopsis

ഇറാനിലെ റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. ആക്രമണത്തിന് തിരിച്ചടിയായി ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചു.

ദുബൈ: ഇടവേളക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി. ഇറാന്‍റെ അധീനതയിലുള്ള ഹോര്‍മുസിലെ ലാറഖ് ദ്വീപിലേക്ക് അമേരിക്ക ആക്രമണം നടത്തി. റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. അമേരിക്കൻ ആക്രമണത്തിൽ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഐആ‌ർജിസി മുന്നറിയിപ്പ് നൽകിയ തിരിച്ചടിയായി ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഐആർജിസി പിന്നീട് അറിയിച്ചു. ഇരുപക്ഷവും ആക്രമണം ആരംഭിച്ചതോടെ എണ്ണവിലയിലും വർധിച്ചു. എണ്ണവിലയിൽ രണ്ട് ശതമാനത്തിലധികം വർധനയുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലെത്തി.

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിനിടെ ഇറാൻ പ്രസിഡന്റും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന് നടക്കാനിരിക്കെയാണ് അമേരിക്കയുടെ ആക്രമണം. കൂടിക്കാഴ്ചയിൽ അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തോട് റഷ്യൻ നിലപാട് നിർണായകമാകും. എതിരാളികൾക്ക് സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി ആവർത്തിച്ചു.

അമേരിക്കയുമായി കരാറിലെത്തിയാലും, ആണവായുധം നിർമ്മിക്കാൻ ശ്രമിച്ചാൽ ഇറാനെ ആക്രമിക്കുമെന്ന് ഇസ്രയേൽ പറഞ്ഞു. കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുക. റഷ്യയിലെ ഇറാൻ അംബാസഡർ കാസെം ജലാലിയെ ഉദ്ധരിച്ച് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ആണ് ഈ വിവരം പുറത്തുവിട്ടത്. പുടിനുമായി പെസെഷ്കിയാൻ നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേപ്പാൾ പ്രളയം; തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഒന്നിച്ച് മറവ് ചെയ്യും, കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതം
ഇറാൻ പ്രസിഡന്‍റും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്; അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തോടുള്ള റഷ്യൻ നിലപാട് നിർണായകമാകും,'സർപ്രൈസ് ഒരുക്കിയിട്ടുണ്ട്'