
ന്യൂയോർക്ക് : കാപ്പിറ്റോൾ കലാപങ്ങളുടെ പേരിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താനൊരുങ്ങി അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ, രാജ്യത്തെ വഞ്ചിക്കാൻ ശ്രമം എന്നീ മൂന്നു കുറ്റങ്ങൾ ചുമത്താനാണ് ആലോചന. അന്തിമ റിപ്പോർട്ടിന് മുന്നോടിയായുള്ള സമിതിയുടെ അന്തിമ യോഗം തിങ്കളാഴ്ച ചേരും. അടുത്ത ബുധനാഴ്ചയോടെ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും. ജോ ബൈഡൻ പ്രസിഡന്റാവുന്നത് തടയാൻ 2021 ജനുവരി ആറാം തീയതിയാണ് കലാപകാരികൾ കാപ്പിറ്റോൾ ബിൽഡിങ്ങിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയത്.
Read More : മലേഷ്യയില്‍ മണ്ണിടിച്ചില്‍; മരണം 23 , രക്ഷപ്പെട്ടത് 61 പേര്, പത്ത് പേരെ കണ്ടെത്താനായില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam