
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലെ വർധനവിന് ശമനമില്ല. ഇതുവരെ ലോകവ്യാപകമായി 56,81,655 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. 3,52,156 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 24,30,517 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
അതേ സമയം അമേരിക്കയിൽ കോവിഡ് മരണം ഒരു ലക്ഷം കടന്നു. 1,00,064 പേരാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴും ദിനംപ്രതി പതിനായിരക്കണക്കിന് അളുകൾക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിക്കുന്നത്. <br> <br> 17,13,607 പേർക്കാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 11,44,765 പേർ ചികിത്സയിലാണ്. 4,68,778 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽ മരണനിരക്കിൽ നേരിയ കുറവുണ്ട്.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 1,160,774, ബ്രസീൽ- 3,92,360, റഷ്യ- 3,62,342, സ്പെയിൻ- 2,83,339, ബ്രിട്ടൻ- 2,65,227, ഇറ്റലി- 2,30,555, ഫ്രാൻസ്- 1,82,722, ജർമനി- 1,81,288, തുർക്കി- 1,58,762, ഇന്ത്യ- 1,50,793.
മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക- 1,00,572 , ബ്രസീൽ- 24,549, റഷ്യ- 3,807, സ്പെയിൻ- 27,117, ബ്രിട്ടൻ- 37,048, ഇറ്റലി- 32,955, ഫ്രാൻസ്- 28,530, ജർമനി- 8,498, തുർക്കി- 4,397, ഇന്ത്യ- 4,344.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam