ഇസ്രയേല്‍ വിരുദ്ധ നിലപാട്, രാഷ്ട്രീയ പ്രസംഗത്തിന്‍റെ പേരിൽ തടവ്; മുഹമ്മദ് ഖലീലിനെ മോചിപ്പിക്കണമെന്ന് യുഎസ് കോടതി

Published : Jun 21, 2025, 09:08 AM IST
Khalil

Synopsis

30 കാരനായ ഖലീൽ കഴിഞ്ഞ വർഷമാണ് യുഎസില്‍ സ്ഥിര താമസക്കാരനായത്, അദ്ദേഹത്തിന്റെ ഭാര്യയും മകനും യുഎസ് പൗരന്മാരാണ്.

ന്യൂജേഴ്‌സി: ഗാസയ്ക്കെതിരായ ഇസ്രയേലിന്‍റെ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച മുഹമ്മദ് ഖലീലിനെ കസ്റ്റഡയില്‍ നിന്ന് മോചിപ്പിക്കണമെന്ന് യുഎസ് കോടതി. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പ്രധാനിയായിരുന്ന ഖലീലിനെ ഭരണകൂടം ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് എട്ടിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ന്യൂജേഴ്‌സിയിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി മൈക്കൽ ഫാർബിയാർസ് വെള്ളിയാഴ്ച വൈകുന്നേരമാണ് ഖലീലിനെ മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി ലംഘിച്ചുള്ള രാഷ്ട്രീയ പ്രസംഗത്തിന്‍റെ പേരിലാണ് ഖലീല്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

30 കാരനായ ഖലീൽ കഴിഞ്ഞ വർഷമാണ് യുഎസില്‍ സ്ഥിര താമസക്കാരനായത്, അദ്ദേഹത്തിന്റെ ഭാര്യയും മകനും യുഎസ് പൗരന്മാരാണ്. സിറിയൻ വംശജനായ ഖലീലിന്‍റെ ഭാര്യ ഡോ. നൂർ അബ്ദുള്ളയാണ്. 104 ദിവസത്തെ ജയില്‍വാസത്തിന് ശേഷം തന്‍റെ കുഞ്ഞിന്‍റെയും ഭാര്യയുടെയും അടുത്തേക്ക് മടങ്ങാനാണ് ഖലീല്‍ തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ നിലവില്‍ ന്യൂയോര്‍ക്കിലാണ്. മാർച്ച് മുതൽ യുഎസിൽ പലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ പ്രതിഷേധത്തില്‍ ഭാഗമായതിന് അനവധി വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായിട്ടുള്ളത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു