US Aid For Ukraine : യുക്രൈന് അടിയന്തര സാമ്പത്തിക സഹായവുമായി അമേരിക്ക; കീവ് പിടിക്കാൻ കടുത്ത പോരാട്ടം

Published : Feb 26, 2022, 12:49 PM IST
US Aid For Ukraine : യുക്രൈന് അടിയന്തര സാമ്പത്തിക സഹായവുമായി അമേരിക്ക; കീവ് പിടിക്കാൻ കടുത്ത പോരാട്ടം

Synopsis

കരിങ്കടലിൽ നിലയുറപ്പിച്ച റഷ്യൻ നാവികസേനയുടെ മിസൈലുകൾ ഉപയോ​ഗിച്ചാണ് ഇപ്പോൾ ആക്രമണം നടക്കുന്നതെന്ന് യുക്രൈൻ സൈനിക കമാൻഡ് പറയുന്നു. 

വാഷിംഗ്ടൺ: യുക്രൈന് 600 മില്യൺ ഡോളറിൻ്റെ സൈനിക സഹായം നൽകാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവച്ചു. യുക്രെൈന് 600 മില്യൺ ഡോളർ വരെ “അടിയന്തര സൈനിക സഹായം” നൽകാൻ ഉത്തരവിൽ ശുപാർശ ചെയ്യുന്നുണ്ട്. 

വിദേശരാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് നൽകി 250 മില്യൺ ഡോള‍ർ വരെ യുക്രൈന് എത്രയും പെട്ടെന്ന് കൈമാറാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും ഉത്തരവിട്ടുണ്ട്. സൈനികഅഭ്യാസത്തിനും പരിശീലനത്തിനും മറ്റു സൈനിക സേവനങ്ങൾക്കുമായി 350 മില്യൺ ഡോള‍ർ അനുവദിക്കാനും ഉത്തരവിൽ ശുപാ‍ർശ ചെയ്തിട്ടുണ്ട്. 

അതേസമയം യുക്രൈൻ തലസ്ഥാനമായ കീവ് പിടിക്കാൻ അതിശക്തമായ പോരാട്ടമാണ് റഷ്യ നടത്തുന്നത്. സൈനികമായ മേൽക്കൈ റഷ്യയ്ക്ക് തന്നെയെങ്കിലും ആവും വിധം കടുത്ത പ്രതിരോധമാണ് യുക്രൈൻ സൈന്യം നടത്തുന്നത്. കരമാ‍ർ​ഗമുള്ള റഷ്യൻ മുന്നേറ്റം യുക്രൈൻ സൈന്യം പ്രതിരോധിച്ചതോടെ റഷ്യ വ്യോമാക്രമണം കടുപ്പിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. 

‌ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണത്തിൽ കീവ് ന​ഗരം പലപ്പോഴും നടുങ്ങി. ഭൂകമ്പത്തെ ഓ‍ർമപ്പെടുത്തുന്ന തരത്തിലാണ് മിസൈൽ പതിക്കുമ്പോൾ ഉള്ള പ്രകമ്പനങ്ങൾ. കീവിലെ റോഡുകളെല്ലാം തന്നെ വിജനമാണ്. രാത്രിയിൽ എല്ലാവരും ഭൂ​ഗ‍ർഭ മെട്രോ സ്റ്റേഷനുകളിൽ അഭയം പ്രാപിക്കുകയാണ് - കീവിൽ നിന്നും  മാധ്യമപ്രവ‍ർത്തകൻ ആൻഡ്രൂ സിമ്മൻസ് പറയുന്നു. 

കരിങ്കടലിൽ നിലയുറപ്പിച്ച റഷ്യൻ നാവികസേനയുടെ മിസൈലുകൾ ഉപയോ​ഗിച്ചാണ് ഇപ്പോൾ ആക്രമണം നടക്കുന്നതെന്ന് യുക്രൈൻ സൈനിക കമാൻഡ് പറയുന്നു. കരിങ്കടലിൽ നിന്നുള്ള കാലിബർ ക്രൂയിസ് മിസൈലുകൾ ഉപയോ​ഗിച്ച് സുമി, പോൾട്ടാവ, മരിയുപോൾ നഗരങ്ങൾക്ക് നേരെ റഷ്യ ആക്രമണം നടത്തി. 

റഷ്യൻ തലസ്ഥാനമായ കീവിന് പുറത്ത് ഇപ്പോഴും റഷ്യൻ-യുക്രൈൻ സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.  റഷ്യൻ സൈന്യം ന​ഗരത്തിൽ പ്രവേശിക്കുന്നത് തടയാൻ സർവശക്തിയുമെടുത്ത് പോരാടണമെന്ന് കീവ് ഭരണകൂടം പൗരൻമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. 

യുക്രൈൻ തലസ്ഥാനമായ കീവിലെ സൈനിക താവളത്തിൽ റഷ്യൻ സൈന്യം ആക്രമണം നടത്തിയെങ്കിലും ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായി യുക്രൈൻ സൈന്യം ഫേസ്ബുക്കിലൂടെ അറിയിച്ചു. നഗരത്തിലെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്റ്റേഷനുകളിലൊന്ന് പിടിച്ചെടുക്കാൻ റഷ്യൻ സൈനികർ ശ്രമിക്കുന്നതായി ഇന്റർഫാക്സ്-ഉക്രെയ്ൻ വാർത്താ ഏജൻസി റിപ്പോ‍ർട്ട് ചെയ്യുന്നു. തുറമുഖ ന​ഗരമായ ഒഡേസയിലും ഖാ‍ർഖീവിലും കടുത്ത ആക്രമണമാണ് റഷ്യൻ സൈന്യം നടത്തുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം