പ്രതിരോധ വകുപ്പല്ല, ഇനി മുതൽ 'യുദ്ധ വകുപ്പ്'; പേരുമാറ്റവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

Published : Sep 05, 2025, 09:47 AM IST
Donald Trump

Synopsis

പേരുമാറ്റം പ്രാബല്യത്തിൽ വരാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് ഇന്ന് ഒപ്പിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വാഷിങ്ടൺ: പ്രതിരോധ വകുപ്പിന്റെ പേര് യുദ്ധ വകുപ്പ് എന്ന് മാറ്റി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി ഇനി മുതൽ സെക്രട്ടറി ഓഫ് വാർ എന്നറിയപ്പെടും. പുതിയ പേര് ദൃഢനിശ്ചയത്തിന്റെ സന്ദേശം നൽകാൻ ആണെന്നാണ് ഡൊണാൾഡ് അവകാശപ്പെടുന്നത്. ഈ തീരുമാനം നന്നായി എന്ന് തോന്നുന്നുവെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. അതേസമയം ട്രംപിന്റെ തീരുമാനത്തിന് അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. 

പേരുമാറ്റം പ്രാബല്യത്തിൽ വരാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് ഇന്ന് ഒപ്പിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയ്ക്ക് പ്രതിരോധം എന്തിനാണെന്നാണ് ട്രംപ് ചോദിക്കുന്നത്. നേരത്തെ പ്രതിരോധ വകുപ്പിനെ യുദ്ധ വകുപ്പ് എന്നായിരുന്നു വിളിച്ചിരുന്നത്. യു.എസ്. പ്രതിരോധ വകുപ്പിന് 'യുദ്ധ വകുപ്പ്' എന്ന പേര് അവസാനമായി ഉപയോഗിച്ചത് 1947-ലാണ്. അതിന് ശക്തമായ ഒരു ശബ്ദം ഉണ്ടായിരുന്നു. ലോക മഹായുദ്ധങ്ങൾ ജയിച്ച് എല്ലാം നേടിയവരാണ് അമേരിക്കയെന്നും ട്രംപ് പറഞ്ഞു. എല്ലാ യുദ്ധങ്ങളും എപ്പോഴും ജയിക്കുന്ന രാജ്യമാകണമെങ്കിൽ നിങ്ങൾ എന്റെ പിന്നിൽ അണി നിരക്കൂ എന്നാണ് ട്രംപ് മന്ത്രി സഭാംഗങ്ങളോട് ആവശ്യപ്പെട്ടത്.

 

PREV
Read more Articles on
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു