പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ മരണം 23; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

Published : Mar 03, 2026, 10:16 AM IST
us visa suspension pakistan karachi consulate attack iran war death toll strait of hormuz gcc indian expats

Synopsis

ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ വധത്തെ തുടർന്ന് പാകിസ്ഥാനിൽ വ്യാപക പ്രതിഷേധം. ഇസ്ലാമാബാദിലെ എംബസിയിലും മറ്റ് കോൺസുലേറ്റുകളിലും അമേരിക്ക വിസ സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. പ്രതിഷേധങ്ങളിൽ 23 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ഇസ്ലാമാബാദ്: ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയെ വധിച്ചതിന് പിന്നാലെ പാകിസ്ഥാനിലുണ്ടായ വൻ പ്രതിഷേധത്തെ തുടർന്ന് കടുത്ത നടപടിയുമായി അമേരിക്ക. ഇസ്ലാബാദിലെ എംബസിയിലും കറാച്ചിയിലും ലാഹോറിലും പ്രവർത്തിക്കുന്ന കോൺസുലേറ്റ് ജനറൽ ഓഫീസുകളിലും ഇന്നലെ നടക്കേണ്ടിയിരുന്ന എല്ലാ വിസ സർവീസുകളും അമേരിക്കൻ സിറ്റിസൺ സർവീസസ് അപ്പോയിൻ്റ്മെൻ്റുകളും റദ്ദാക്കി.

രാജ്യത്തെ അമേരിക്കയുടെ കോൺസുലേറ്റുകൾക്കും എംബസികൾക്കും നേരെയുണ്ടായ ആക്രമണത്തിൻ്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. അനിശ്ചിതകാലത്തേക്കാണ് തീരുമാനം. രാജ്യമാകെ അമേരിക്കയ്ക്ക് എതിരെ ഉയരുന്ന പ്രതിഷേധങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും യു.എസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പാക് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം ഖമനെയിയുടെ വധത്തിന് പിന്നാലെ രാജ്യമാകെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പാകിസ്ഥാനിൽ 23 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ പത്ത് പേർ കറാച്ചിയിലെ യു.എസ് കോൺസുലേറ്റിന് മുന്നിൽ നടന്ന വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടത്. പാക് അധീന ഗിൽജിത്ത് - ബാൾടിസ്ഥാനിൽ സ്‌കർദു ജില്ലയിലാണ് 11 പേർ കൊല്ലപ്പെട്ടത്. ഇസ്ലാമാബാദിലും പണ്ട് പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്ര സഭ ഏജൻസികളുടെ സ്‌കർദുവിലെയും ഗിൽജിത്തിലെയും ഓഫീസുകൾക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൗദിയിലെ അമീർ സുൽത്താൻ വ്യോമതാവളത്തിന് നേരെയും ഇറാന്റെ ആക്രമണ ശ്രമം; ഏഴ് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം
ഖമനെയി വധം: നിർണായക വിവരങ്ങൾ പുറത്ത്, ടെഹ്റാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേൽ ഹാക്ക് ചെയ്തെന്ന് റിപ്പോര്‍ട്ട്