റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ട്രംപിന്‍റെ നീക്കം, ബിൽ യുഎസ് സഭയിൽ ആദ്യ കടമ്പ കടന്നു; അന്തിമ വോട്ടെടുപ്പ് ഇന്ന്

Published : Sep 16, 2026, 07:32 PM IST
trump angry

Synopsis

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ ട്രംപ് ഒരുങ്ങുന്നു. ഇതിനായി ട്രംപിന് അധികാരം നൽകുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭയിൽ ആദ്യ കടമ്പ കടന്നു. ബില്ലിന്മേലുള്ള അന്തിമ വോട്ടെടുപ്പ് ഇന്ന് നടക്കും

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ വീണ്ടും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നീക്കം. തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന സുപ്രധാന ബിൽ യു എസ് ജനപ്രതിനിധി സഭയിൽ ആദ്യ കടമ്പ കടന്നു. 214 നെതിരെ 211 വോട്ടുകൾക്കാണ് ബിൽ ആദ്യ ഘട്ടത്തിൽ പാസായത്. രണ്ട് ഡെമോക്രാറ്റിക് പ്രതിനിധികൾ റിപ്പബ്ലിക്കൻമാർക്കൊപ്പം വോട്ട് ചെയ്തത് അപ്രതീക്ഷിത നീക്കമായി. ഇന്ന് ബില്ലിന്മേൽ അന്തിമ വോട്ടെടുപ്പ് നടക്കും. പാസായാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കുമേൽ 100% വരെ തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം ലഭിക്കും. ഇന്ത്യ, ചൈന, തുർക്കി, അസർബൈജാൻ, ഹംഗറി, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ആണ് റഷ്യയിൽ നിന്ന് പ്രധാനമായും എണ്ണ വാങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യം വെച്ച ആക്രമണം; ആരാണ് ഹൂതികൾ? എന്താണ് ഇവരുടെ ലക്ഷ്യം?
മക്കയ്ക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണ ശ്രമം; ശക്തമായി അപലപിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി