വീണ്ടും ട്രംപിന്‍റെ താക്കീത്, 'പെരുമാറ്റം മോശമായാൽ അപ്പോൾ കാണാം', ഇറാന്‍റെ 14 ഇന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യതയില്ല

Published : May 03, 2026, 01:14 PM IST
us iran tension trump says no to peace plan war threat continues

Synopsis

ഇറാൻ മുന്നോട്ടുവെച്ച 14 ഇന നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാൻ മുന്നോട്ടുവെച്ച 14 ഇന നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾ പരാജയപ്പെട്ടാല്‍ വീണ്ടും സൈനിക നടപടികൾ ആരംഭിക്കുമെന്ന ഭീഷണിയും ട്രംപിന്‍റെ ഭാഗത്തുനിന്നുണ്ട്. ഇറാന്‍റെ പെരുമാറ്റം മോശമായാൽ വീണ്ടും ആക്രമണം ആരംഭിക്കും എന്ന് ഫ്ളോറിഡയിൽ മാധ്യമങ്ങളോട് ട്രംപ് വ്യക്തമാക്കി. അതേസമയം വെടിനിർത്തലല്ല യുദ്ധം പൂർണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് അമേരിക്കയോട് ഇറാൻ ആവശ്യപ്പെട്ടിരുന്നു. 14 ഇന സമാധാന നിർദേശങ്ങളും ഇറാൻ സമർപ്പിച്ചു.

ഹോർമുസിന്‍റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണമെന്നുള്ള ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇറാന്‍റെ നിർദേശങ്ങൾ പരിശോധിക്കുകയാണെന്ന് ആദ്യം പ്രതികരിച്ച ട്രംപ് പിന്നീട് നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന നിലപാടിലാണ്. വെടിനിർത്തൽ നീട്ടുന്നതിന് പകരം യുദ്ധം പൂർണമായി അവസാനിപ്പിക്കണം എന്നതായിരുന്നു ഇറാന്‍റെ പ്രധാന നിർദേശം. ലെബനോനിലേത് അടക്കം എല്ലാ ആക്രമണങ്ങളും അമേരിക്ക അവസാനിപ്പിക്കണം എന്നും മേഖലയിൽ നിന്ന് യു.എസ് സേനയെ പൂ‍ർണമായും പിൻവലിക്കണം എന്നും നിർദേശത്തിലുണ്ട്. കൂടാതെ, ഇറാന് എതിരായ എല്ലാ ഉപരോധങ്ങളും പിൻവലിക്കണമെന്നും, ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി പുതിയ സംവിധാനം വേണംഎന്നിവ അടക്കമായിരുന്നു പുതിയ സമാധാന നിർദേശങ്ങൾ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വീടുകൾ ഒഴിഞ്ഞുപോകണം, ഉടൻ ആക്രമണം നടത്തും', ഇസ്രയേൽ സൈന്യത്തിൻ്റെ മുന്നറിയിപ്പിന് പിന്നാലെ തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ ആശങ്ക ശക്തം
18 കോടി തട്ടാനുള്ള പദ്ധതി, ബേബി ഫുഡ് ജാറുകളിൽ എലിവിഷം വച്ച് യുവാവ്, തിരികെ വിളിച്ചത് ലക്ഷക്കണക്കിന് പാക്കറ്റുകൾ, അറസ്റ്റ്