ഇറാന്റെ സുരക്ഷാ ചക്രം തകർന്നോ? ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം; സ്ഥിരീകരിച്ച് ഇറാൻ

Published : Mar 01, 2026, 09:51 AM IST
US Israel Attack

Synopsis

ഇറാന്റെ പ്രതിരോധ വിഭാഗത്തിലെ പ്രധാന നേതാവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡറുമായ അലി ഷംഖാനി ഉൾപ്പെടെ ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം. അലി ഷംഖാനി, മൊഹമ്മദ് പാക്പൊർ എന്നിവരുടെ മരണം സ്ഥിരീകരിച്ച് ഇറാൻ.

ടെൽഅവീവ്: ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകിയിരുന്ന പ്രധാന നേതാക്കളെയെല്ലാം വകവരുത്തിയതായി ഇസ്രയേൽ അവകാശവാദം. ഇറാന്റെ പ്രതിരോധ വിഭാഗത്തിലെ പ്രധാന നേതാവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡറുമായ അലി ഷംഖാനി ഉൾപ്പെടെ ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. അലി ഷംഖാനി, മൊഹമ്മദ് പാക്പൊർ, സലേ അസാദി, മൊഹമ്മദ്, ഷിരാസി, അസിസ് നസിർസദേ, ഹൊസെൻ ജബാൽ അസെലിൻ, റെസെ മൊസാഫാരി നിയ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് ഐഡിഎഫ് ഐഡിഎഫ് അറിയിക്കുന്നത്. അലി ഷംഖാനി, മൊഹമ്മദ് പാക്പൊർ എന്നിവരുടെ മരണം ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തു.

ഇറാന്റെ പരമോന്നത നേതാവ് 86 വയസുള്ള ആയത്തുള്ള അലി ഖമനായി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ട്രംപും ഇസ്രയേലും. ആയത്തുള്ള ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികൾ ഇക്കാര്യം സ്ഥിരീകരിച്ചു. അതിനിടെ, ടെഹ്റാനിലെ ഖമനായിയുടെ ഓഫീസ് പൂർണ്ണമായും തകർന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇറാനിലുടനീളം അമേരിക്കയും ഇസ്രയേലും സംയുക്തമായി രാത്രി മുഴുവൻ വൻ വ്യോമാക്രമണങ്ങൾ നടത്തി. ഇതുവരെ 201 പേർ കൊല്ലപ്പെട്ടു എന്ന് ഇറാൻ തന്നെ സമ്മതിക്കുന്നു. ആയിരത്തിലേറെ പേർക്ക് പരിക്കുണ്ട്. യഥാർത്ഥ മരണസംഖ്യയും നാശനഷ്ടങ്ങളും ഇതിലും വളരെയേറെ ആയിരിക്കുമെന്ന് ആണ് വിവരം. ഇറാന്റെ പ്രതിരോധ മന്ത്രി അസീസ് നസിർസാദ, വിപ്ലവസേനയുടെ കമാൻഡർ മുഹമ്മദ് പാക്പോർ, പ്രതിരോധ കൗൺസിൽ സെക്രട്ടറിയും സുരക്ഷാ ഉപദേഷ്ടാവുമായ അലി ഷംഖാനി എന്നിവരുൾപ്പെടെയുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

ആക്രമണം ജനവാസ മേഖലകളിലേക്ക്

അമേരിക്കൻ ഇസ്രയേൽ ആക്രമണങ്ങൾക്ക് മറുപടിയായി, ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം തുടങ്ങിയ ഇറാൻ രാത്രിയിൽ അത് ജനവാസ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ വിമാനത്താവളങ്ങൾക്കു നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഇറാൻ പ്രയോഗിച്ച നിരവധി മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ഗൾഫ് മേഖല കടുത്ത ആശങ്കയിൽ. ജനജീവിതത്തെ ബാധിച്ചു തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖമനെയി വീണു, ലോകം മുൾമുനയിൽ! തിരിച്ചടി ഉടനെന്ന് ഇറാൻ; ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പ്
ഖമനെയി കൊല്ലപ്പെട്ടത് ശനിയാഴ്ച പുലർച്ചെ സ്വന്തം ഓഫീസിൽ വച്ച്; ട്രംപിന് നന്ദി പറഞ്ഞ് റെസ പഹ്‌ലവി