ഇറാനിൽ കനത്ത വ്യോമാക്രമണം; ഇറാൻ പരമോന്നത നേതാവ് ഖമനെയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടു

Published : Mar 01, 2026, 07:01 AM ISTUpdated : Mar 01, 2026, 07:08 AM IST
Iran Israel War

Synopsis

 ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനെയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാൻ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.

ടെഹ്റാൻ: ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനെയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാൻ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇറാനിൽ അമേരിക്കയുടെയും ഇസ്രയേലിന്‍റെയും കനത്ത വ്യോമാക്രമണം തുടരുകയാണ്. വ്യോമാക്രമണത്തിൽ ആയത്തൊള്ള ഖമനെയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം, ആയത്തൊള്ള അലി ഖമനെയിയയും കൊല്ലപ്പെട്ടെന്ന് ഇസ്രയേലും അമേരിക്കയും അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കയും ഇസ്രയേലും പറഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇക്കാര്യം തള്ളികൊണ്ട് തെളിവ് പുറത്തുവിടാൻ ഇറാന് കഴിഞ്ഞിട്ടില്ല. ഖമനെയി കൊല്ലപ്പെട്ടതിൽ ഇറാനിലുള്ള ജനങ്ങള്‍ ആഹ്ലാദിക്കുന്നുവെന്ന തരത്തിലുള്ള വീഡിയോകളും പുറത്തുവന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒടുവിൽ സ്ഥിരീകരണം, ഇസ്രയേൽ-അമേരിക്കൻ സൈനിക നീക്കത്തിൽ ഇറാൻ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടു
'ഇമാം അലിയുടെ നാമത്തിൽ'; യുഎസ്-ഇസ്രയേൽ അവകാശവാദങ്ങള്‍ക്കിടെ ഖമനെയിയുടെ എക്സ് പേജിൽ പോസ്റ്റ്