
ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന ഇസ്രയേലിന്‍റെയും അമേരിക്കയുടെയും അവകാശവാദങ്ങള്‍ക്കിടെ മറുപടിയുമായി ഇറാൻ. നാടകീയമായി ഖമനെയിയുടെ എക്സ് പേജിൽ പുതിയ പോസ്റ്റിട്ടുകൊണ്ടാണ് ഇറാന്‍റ മറുപടി. ഇമാം അലിയുടെ നാമത്തിൽ എന്ന പേരിൽ തിരിച്ചടിയുടെ സൂചന നൽകിയുള്ള പോസ്റ്റാണ് പ്രത്യക്ഷപ്പെട്ടത്. ഖമനേയി കൊല്ലപ്പെട്ടുവെന്നത് തെറ്റായ പ്രചാരണമെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തു. ഖമനെയി തിരിച്ചടിക്ക് നേതൃത്വം നൽകുന്നുവെന്നും വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.ഖമനെയി ജീവനോടെ സുരക്ഷാ കേന്ദ്രത്തിലുണ്ടെന്നാണ് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിലെ ജനങ്ങൾ ആഹ്ലാദിക്കുന്ന ദൃശ്യങ്ങൾ സിഎൻഎൻ പുറത്തുവിട്ടു. ഖമനെയിയുടെ മകളും ചെറുമകനും കൊല്ലപ്പെട്ടുവെന്നും നേരത്തെ ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഇതിനിടെ, ഗൾഫ് രാഷ്ട്രങ്ങളിൽ പ്രത്യാക്രമണം ഇറാൻ പ്രത്യാക്രമണം തുടരുകയാണ്. ഡ്രോൺ ആക്രമണത്തിൽ ദുബായുടെ അഭിമാന സ്തംഭമായ ബുർജ് അൽ അറബിൽ തീപ്പിടിത്തമുണ്ടായി. ദുബായ് വിമാനത്താവളവും ആകമിക്കപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റു. യാത്രക്കാരെ ഒഴിപ്പിച്ചു. ജബൽ അലി തുറമുഖത്തും ആക്രമണമുണ്ടായി യുഎഇയിലേക്ക് 137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാൻ തൊടുത്തത്. ബഹ്റൈനും ഖത്തറും അടക്കം ജനവാസ മേഖലകളിലും മിസൈൽ ആക്രമണം ഉണ്ടായി.
201 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി
ഇസ്രയേൽ, യുഎസ് ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകിയതോടെ പശ്ചിമേഷ്യ കലാപ കലുഷിതം. കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും ആക്രമണം നടന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തില്‍ ഒരു ജീവനക്കാരന് പരിക്കേറ്റെന്ന് അധികൃതർ അറിയിച്ചു. വിവിധ രാജ്യങ്ങളുമായി ഏറ്റുമുട്ടൽ തുടരുന്ന ഇറാനിൽ ഒറ്റ ദിവസത്തിനിടെ 201 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി. 747 പേർക്ക് പരിക്കേറ്റതായും ഇവർ പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇറാനിലെ 24 പ്രവിശ്യകളിൽ യുഎസ്-ഇസ്രയേൽ ആക്രമണം നടന്നതായും റെഡ് ക്രസൻ്റ് വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam